Latest News

അവധി ദിനത്തിലും ആവേശം നിറച്ച് ടി. സിദ്ദിഖ്

കാസര്‍കോട് : ചുട്ടുപൊള്ളുന്ന മീനച്ചുടില്‍ അവധി ദിനമായ ഞായറാഴ്ച്ച തന്റെ പ്രചാരണപരിപാടികള്‍ യു.ഡി.എഫ് കാസര്‍കോട് പാര്‍ലിമെന്റ് സ്ഥാനാര്‍ത്ഥി അഡ്വ: ടി. സിദ്ദിഖ് അതിരാവിലെ മഞ്ചേശ്വരം സാക്രഡ് ഹേര്‍ട്ട് ചര്‍ച്ചിലെത്തി വികാരിയച്ചനെ സന്ദര്‍ശിച്ചു. വിശ്വാസികളുടെ വോട്ടുറപ്പിക്കുവാനും അദ്ദേഹം മറന്നില്ല.

തുടര്‍ന്ന് കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട് എന്നിവരെ സന്ദര്‍ശിച്ചു. പൊസോട്ടു ദര്‍ഗയിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം പൊയ്‌നാച്ചി പറമ്പ് ഐങ്കൂറന്‍ തറവാട് കളിയാട്ടപ്പന്തലില്‍ എത്തിയപ്പോള്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. 

ഓരോരുത്തരേയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച ശേഷം പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭണ്ഡാരവീട് സന്ദര്‍ശിച്ചു. 

വികസനം കീറാമുട്ടിയായ കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷന്റെ യഥാര്‍ത്ഥ അവസ്ഥ നേരില്‍ കണ്ട് റെയില്‍വേ ജീവനക്കാരുടേയും, നാട്ടുകാരുടേയും പരാതികളും പരിഭവങ്ങളും കേട്ടു യഥാര്‍ത്ഥദുരിതം അദ്ദേഹം തിരിച്ചറിഞ്ഞു. തുടര്‍ന്ന് കല്ല്യോട്ട് ഭഗവതി ക്ഷേത്ര സന്ദര്‍ശ്ശനം. 

മുന്‍മന്ത്രിയും, യു.ഡി.എഫ് നേതാവുമായ സി.ടി. അഹമ്മദലിയുടെ മകളുടെ വിവാഹചടങ്ങില്‍ എത്തിച്ചേരാനും അദ്ദേഹം മറന്നില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.