മലപ്പുറം: മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ പൗത്രന്‍ ദാവൂദ് മിയാഖാന്‍, ഇ.അഹമ്മദിനെതിരെ സ്വതന്ത്രനായി മത്സരിക്കുന്നു. ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആവേശകരമായ ഖാഇദെ മില്ലത്തിനോടുള്ള ആദരവ് വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് മിയാഖാന്‍ പോരാട്ടത്തിനിറങ്ങുന്നത്.
തന്റെ മത്സരം ലീഗിനെതിരെ അല്ലെന്നും ഇ അഹമ്മദിനെതിരെ ആണെന്നും മിയാഖാന്‍ പറയുന്നു. പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ താന്‍ മത്സരിക്കുന്നില്ലായിരുന്നു. ലീഗിലെ പല പ്രശ്‌നങ്ങള്‍ക്ക് കാരണവും അഹമ്മദാണെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും മിയാഖാന്‍ പറയുന്നു.

മലപ്പുറത്ത് സ്വതന്ത്രനായി മത്സരിക്കാന്‍ തയ്യാറായി മിയാഖാന്‍ ഇടതുമുന്നണിയെ സമീപിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫില്‍ നിന്നും പിന്തുണ ലഭിച്ചില്ല.
നിയമപോരാട്ടത്തിലൂടെ ഇ അഹമ്മദിനെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെ അഖിലേന്ത്യ തലവനാക്കിയത് ദാവൂദ് മിയാഖാനാണ്. കേരളാ മുസ്ലീം ലീഗിന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എന്ന പേരുപയോഗിക്കാന്‍ അനുവാദമില്ലെന്ന് കാട്ടി ദാവൂദ് മിയാഖാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് കേരള മുസ്ലീം ലീഗ് ഇന്ത്യന്‍ മുസ്ലീം ലീഗില്‍ ലയിക്കാനും ഇ അഹമ്മദിനെ അഖിലേന്ത്യാ സെക്രട്ടറിയാക്കാനും തീരുമാനമെടുക്കുകയായിരുന്നു.

No comments:
Post a Comment