Latest News

എല്‍ഡിഎഫ് വികസന ജാഥ ഒമ്പതുമുതല്‍

ഉദുമ: എല്‍ഡിഎഫ് ജനപ്രതിനിധികള്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കുന്നതിന് ഉദുമ മണ്ഡലത്തില്‍ ഒമ്പതുമുതല്‍ 11വരെ വാഹന ജാഥ സംഘടിപ്പിക്കും. 

പി കരുണാകരന്‍ എംപിയും എല്‍ഡിഎഫ് എംഎല്‍എമാരും ത്രിതല പഞ്ചായത്തുകളും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് 'രാഷ്ട്രീയ ബദല്‍- വികസന സന്ദേശം' എന്ന പേരിലാണ് ജാഥ. 

കെ കുഞ്ഞിരാമന്‍ എംഎല്‍എ നയിക്കുന്ന ജാഥ ഒമ്പതിന് വൈകിട്ട് ആഡൂരില്‍ സിപിഐ സംസ്ഥാന കൗണ്‍സല്‍ അംഗം കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 11ന് വൈകിട്ട് പുല്ലൂര്‍ മാക്കരക്കോട്ടെ സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡല കമ്മിറ്റി യോഗത്തില്‍ വി രാജന്‍ അധ്യക്ഷനായി. കണ്‍വീനര്‍ കെ വി കുഞ്ഞിരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.