നീലേശ്വരം: കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടി.സിദ്ദിഖ് തന്റെ തിങ്കളാഴ്ച പ്രചരണ പരിപാടികള്‍ രാവിലെ നീലേശ്വരം രാജാവ് ടി.സി കൃഷ്ണ വര്‍മ്മ രാജയുടെ അനുഗ്രഹത്തോടെ ആരംഭിച്ചു. തുടര്‍ന്ന് നീലേശ്വരം ബസ്റ്റാന്റിലെ ഓട്ടോസ്റ്റാന്റിലെത്തി വോട്ടഭ്യര്‍ത്ഥനകള്‍ക്ക് ശേഷം ഉദ്ഘാടന സ്ഥലമായ നീലേശ്വരം തൈക്കടപ്പുറം ബോട്ടുജെട്ടി പരിസരത്തെത്തി. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പൊതുയോഗസ്ഥലത്തെ ഓരോവോട്ടര്‍മാരെയും നേരില്‍കണ്ടപ്പോള്‍ യുവാവേശം അലയടിക്കുകയായിരുന്നു. നൂറിലേറെ യുവാക്കള്‍ തനിക്കൊപ്പം എത്തിയത് ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് കോട്ടപ്പുറം, ചെറുവത്തൂറിലെ വ്യാപാരസ്ഥാപനങ്ങള്‍, ആശുപത്രി, ഓട്ടോസ്റ്റാന്റ്, ബസ്സ് യാത്രക്കാരടക്കമുള്ളവരുടെ പിന്തുണ ഉറപ്പാക്കാനും അദ്ദേഹം മറന്നില്ല. വന്‍ ജനാവലികള്‍ക്കിടയില്‍ യുവാക്കളും, സ്ത്രീകളും, കുട്ടികളും, വൃദ്ധജനങ്ങളുമടക്കം പ്രീയ നേതാവിനെ ഒരുനോക്കു കാണാനും, ഹസ്തദാനത്തിനും, അനുഗ്രഹം നല്‍കുവാനുമായി തിക്കും തിരക്കും കൂട്ടുകയായിരുന്നു. തുടര്‍ന്ന് മടക്കര, പടന്ന വടക്കേപ്പുറം, പടന്ന പോസ്റ്റ് ഓഫീസ്, മാവിലാ കടപ്പുറം, വലിയപറമ്പ് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്ത സിദ്ദിഖ് പരമാവധി വോട്ടര്‍മാരെ നേരില്‍കാണുവാനുള്ള നെട്ടോട്ടത്തില്‍ സ്വന്തം ഭക്ഷണംപോലും മറന്നുപോയി.
മറ്റേതുസ്ഥാനാര്‍ത്ഥിയേക്കാളും ആവേശത്തോടെ കൂടുതല്‍ വോട്ടര്‍മാരെ നേരില്‍കാണുവാനും വോട്ടഭ്യര്‍ത്ഥിക്കാനും സിദ്ദിഖ് നടത്തുന്ന അശാന്തപരിശ്രമവും, ചുറുചുറുക്കും ഏതൊരാളെയും വിസ്മയിപ്പിക്കുന്നതാണ്.
മീനമാസച്ചൂടില്‍ നാടും നഗരവും ഉരുകുമ്പോഴും വിശ്രമെന്താണെന്നറിയാതെ തന്റെ പ്രചരണം തുടര്‍ന്ന അദ്ദേഹം പാര്‍ട്ടിക്കുവേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച ചീമേനിയിലെ രക്തസാക്ഷികളുടെ കുടംബങ്ങളെ സന്ദര്‍ശിച്ച ശേഷം കൈക്കോട്ടുകടവ്,നടക്കാവ്, പിലിക്കോട് കണ്ണങ്കൈ,ചീമേനി മുണ്ട,ചാനടുക്കം, കുന്നുംങ്കൈ,പാലാവയല്‍, എന്നിവിടങ്ങളില്‍ തന്നെ കാത്തിരുന്ന ഓരോ വോട്ടറെയും കണ്ട് പ്രചരണം കടുമേനിയില്‍ അവസാനിപ്പിക്കുമ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു.




No comments:
Post a Comment