Latest News

ഉദുമ കോളേജ് കുണിയയില്‍ നിന്ന് മാറ്റരുതെന്ന് സര്‍വകക്ഷി യോഗം

ഉദുമ: ഉദുമ മണ്ഡലത്തില്‍ അനുവദിച്ച ഉദുമ ഗവ. കോളേജ് പൊയിനാച്ചി-പെരിയ ദേശീയ പാതയിലെ കുണിയയില്‍ സ്ഥാപിക്കാനുള്ള സര്‍വകക്ഷിയുടെ തീരുമാനം അവഗണിച്ച പെരിയ കാഞ്ഞിരടുക്കത്തേക്ക് മാറ്റാനുള്ള മന്ത്രിസഭയുടെ തീരുമാനത്തില്‍ സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു. 

കുണിയില്‍ കോളേജ് നിര്‍മിക്കാന്‍ സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം സര്‍ക്കാറിനെ അറിയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് എതിരയാണ് പെരിയ ദേശീയ പാതയില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെയുള്ള കാഞ്ഞിരടുക്കത്ത് കോളേജ് സ്ഥാപിക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത്.
കോളേജ് കാഞ്ഞിരടുക്കത്ത് സ്ഥാപിക്കുകയാണെങ്കില്‍ സഹകരിക്കേണ്ടതില്ലെന്നും നിര്‍ദിഷ്ട കോളേജ് മുന്‍ തീരുമാനപ്രകാരം പൊയിനാച്ചി-പെരിയ ദേശീയപാതയുടെ മധ്യേ കുണിയയില്‍ സ്ഥാപിക്കണമെന്നും സര്‍വകക്ഷി യോഗം തീരുമാനിച്ചു. 

യോഗത്തില്‍ കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ഡിസിസി ജില്ലാ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്‍, മുസ്ലിംലീഗ് ഉദുമ മണ്ഡലം സെക്രട്ടറി എ എസ് മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്തംഗംപാദൂര്‍ കുഞ്ഞാമു എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.