കാസര്‍കോട്: യു.ഡി.എഫിന് വേണ്ടി സര്‍ക്കാര്‍ ജീവനക്കാരന്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര സര്‍വകലാശാലയുടെ പടന്നക്കാട് ക്യാമ്പസില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ സ്ഥിരം ജീവനക്കാരനായി പ്രവര്‍ത്തിക്കുന്ന സന്‍ന്തു ജോണ്‍ എന്നയാളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ആയ ഫേസ്ബുക്ക് വഴി വ്യാപകമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റ ചട്ടങ്ങളുടേയും സര്‍വീസ് നിയമങ്ങളുടേയും നഗ്‌നമായ ലംഘനമാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ട് പ്രചരണത്തിന്റെ ഏതാനും വിശദാംശങ്ങളും ചേര്‍ത്ത് തെരഞ്ഞെടുപ്പ് ജില്ലാ വരണാധികാരിക്കും കേരള ചീഫ് ഇലക്‌ടോറല്‍ ഓഫീസര്‍ക്കും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ പരാതി നല്‍കി.


No comments:
Post a Comment