കാസര്‍കോട്: ചെര്‍ക്കള കെകെ പുറത്ത് ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിയ സ്ത്രീ ഓടി രക്ഷപ്പെട്ടു. ബേക്കല്‍ കരിപ്പോടിയിലെ വിമല്‍ രാജ്(27), മായിപ്പാടിയിലെ ഷംസീദ(21) എന്നിവരെയാണ് കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ടി ജേക്കബ്, വിദ്യാനഗര്‍ എസ് ഐ എം.ലക്ഷ്മണന്‍ വനിതാ പോലീസ് ഓഫീസര്‍ ശോഭ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
കെകെ പുറത്തെ സെയ്ദലവി എന്നയാളുടെ ക്വാര്‍ട്ടേഴ്‌സിലാണ് പെണ്‍വാണിഭം നടന്നുവന്നത്. പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിയ സുമലത എന്ന സ്ത്രീയാണ് റെയ്ഡ് നടക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നാലുമണിയോടെയായിരുന്നു ക്വാര്‍ട്ടേഴ്‌സില്‍ റെയ്ഡ് നടത്തിയത്.

ഇവിടെ നിന്നും ഒരു മൊബൈല്‍ ഫോണും 3,700 രൂപയും വാനിറ്റി ബാഗും പിടികൂടി. പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment