Latest News

സരിത നല്‍കിയ ബലാത്സംഗ പരാതിയെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടി ഒളിവില്‍പോയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ നല്‍കിയ ബലാത്സംഗ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ എംഎല്‍എ അബ്ദുള്ളക്കുട്ടി ഒളിവില്‍പോയതായി റിപ്പോര്‍ട്ട്. 

പൊലീസ് പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനുശേഷമാണ് അബ്ദുള്ളക്കുട്ടി ഒളിവില്‍പോയത്.

അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്‌തെന്ന് സരിത പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി അടക്കുമുള്ള കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചശേഷമാണ് അബ്ദുള്ളക്കുട്ടി ഒളിവില്‍ പോയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അബ്ദുള്ളക്കുട്ടിക്കെതിരെ ഉണ്ടായ ഗുരുതരമായ ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തലവേദനയായിട്ടുണ്ട്.

അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ പോകണമെന്ന ഉന്നതതല നിര്‍ദേശത്തെതുടര്‍ന്നാണ് അബ്ദുള്ളക്കുട്ടി മുങ്ങിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 376 വകുപ്പുപ്രകാരം ബലാത്സംഗത്തിനും 354 (എ) പ്രകാരം സ്ത്രീയുടെ അന്തസ്സിന് ഭംഗംവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനും 506 അനുസരിച്ച് ഭീഷണിപ്പെടുത്തിയതിനുമാണ് അബ്ദുള്ളക്കുട്ടിക്കെതിരെ കേസ്.

അതിനിടെ അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിസിപി അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ. ബൈജു, വനിതാ സെല്‍ സിഐ ലത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കേസ് അന്വേഷിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്‌തെന്നാണ് സരിതയുടെ പരാതി. മസ്‌കറ്റ് ഹോട്ടലില്‍ പലപ്പോഴും അബ്ദുള്ളക്കുട്ടി വന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഹോട്ടല്‍ രേഖകള്‍ അന്വേഷണസംഘം പരിശോധിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Saritha, Solar, Rape Case, Abdullakutty

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.