Latest News

നാടുനന്നാക്കാന്‍ ഓരോ വീട്ടില്‍നിന്ന് ഓരോ ഈര്‍ക്കില്‍!

കൊച്ചി: ഓരോ വീട്ടില്‍നിന്ന് ഓരോ ഈര്‍ക്കില്‍ തരൂ. ആ ഈര്‍ക്കിലുകള്‍ കൊണ്ടു കെട്ടുന്ന ചൂല് ഉപയോഗിച്ചു ഞങ്ങള്‍ ഈ നാടു വൃത്തിയാക്കാം- ആം ആദ്മി പാര്‍ട്ടിയുടെ ഈ പ്രചാരണത്തിന് ഇന്നു രാവിലെ കൊച്ചിയില്‍ തുടക്കമാകും. 

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അനിതാ പ്രതാപിനുവേണ്ടിയാണ് ഈര്‍ക്കില്‍ ശേഖരണ പ്രചാരണം.ഓരോ വീട്ടില്‍നിന്ന് ഓരോ ഈര്‍ക്കില്‍ ശേഖരിക്കുന്ന പ്രചാരണ പരിപാടി എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മാത്രമാണു നടത്തുന്നതെന്ന് അനിതാ പ്രതാപിന്റെ പ്രചാരണ ചുമതല വഹിക്കുന്ന വികാസ് പറഞ്ഞു. 

ചൂല്‍ തങ്ങളുടെ സമരത്തിന്റെ പൊതു പ്രതീകമാണ്. എന്നാല്‍, ഇതിനായി ഓരോ ഈര്‍ക്കിലായി മണ്ഡലത്തില്‍ ഉടനീളം ശേഖരിക്കുന്ന പരിപാടി എറണാകുളത്തു മാത്രമാണു സംഘടിപ്പിക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന റോഡ്‌ഷോയിലാണ് ഈര്‍ക്കിലുകള്‍ ശേഖരിക്കുക. റോഡ്‌ഷോ കടന്നുപോകുന്ന ഇടങ്ങളിലെ വീടുകളില്‍നിന്ന് ഈര്‍ക്കിലുകള്‍ ശേഖരിക്കും.

ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് ഈര്‍ക്കില്‍ ശേഖരണത്തിന്റെ ഉദ്ഘാടനം നടന്നു. ഇടപ്പള്ളി ടോള്‍ ജംഗ്ഷനിലായിരുന്നു പരിപാടി. രാവിലെ അതുവഴി കടന്നുപോകുന്ന ഒരാളില്‍നിന്ന് ഈര്‍ക്കില്‍ ശേഖരിച്ചായിരുന്നു പരിപാടിക്കു തുടക്കമിട്ടത്.

ശ്രീലങ്കയിലെ തമിഴ് ഈഴം വിമോചന പുലികളുടെ (എല്‍ടിടിഇ) നേതാവ് വേലുപ്പിള്ള പ്രഭാകരനെ ഒളിസങ്കേതത്തില്‍ പ്പോയി കണ്ട് അഭിമുഖ സംഭാഷണം നടത്തുകയും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുന്നതിന്റെ ദൃക്‌സാക്ഷി വിവരണം നല്‍കുകയും മറ്റും ചെയ്തു രാജ്യാന്തര തല ത്തില്‍ തന്നെ ശ്രദ്ധേയമായ മാധ്യമപ്രവര്‍ത്തനം നടത്തിയ അനിതാ പ്രതാപ്, എഎപിയുടെ ചൂലുമായി എറണാകുളത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചതു ഫോര്‍ട്ടുകൊച്ചിയില്‍ പൊതുശൗചാലയം വൃത്തിയാക്കാന്‍ നേതൃത്വം നല്‍കിക്കൊണ്ടാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധാരണക്കാരുടെ വാഹ നമായ ഓട്ടോറിക്ഷയില്‍ ജില്ലാ കളക്ടറേറ്റിലെത്തുന്നതു മാധ്യമശ്രദ്ധ നേടാന്‍ ഉപകരിക്കും എന്ന തിരിച്ചറിവോടെയാണു താന്‍ കാക്കനാടുവരെ യാത്ര ചെയ്ത കാര്‍ ഇടയ്ക്കു വച്ച് ഉപേക്ഷിച്ചതെന്നു പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോടു തുറന്നുപറയാനും ഈ സ്ഥാനാര്‍ഥി ആര്‍ജവം കാണിച്ചു!.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, AAP, Anitha Prathab, Kochi.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.