Latest News

ഐപിഎല്‍ വാതുവയ്പ്പ് : എന്‍. ശ്രീനിവാസന്‍ രാജിവയ്ക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്നും എന്‍. ശ്രീനിവാസന്‍ രാജിവെക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബിസിസിഐ തയ്യാറാണോ എന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.

ശ്രീനിവാസന്‍ രാജിവെച്ചാല്‍ മാത്രമേ ഐ.പി.എല്‍ കേസില്‍ സ്വതന്ത്ര അന്വേഷണം സാധ്യമാകൂ എന്നും കോടതി നിരീക്ഷിച്ചു. ഐ.പി.എല്‍ വാത് വെപ്പുമായി ബന്ധപ്പെട്ട കേസില്‍ മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി നിയോഗിച്ച മുകുള്‍ മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.

വാതുവെപ്പിനെ കുറിച്ച് കൂടുതല്‍ വിപുലമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ . ശ്രീനിവാസന്‍ ഒരേ സമയം ബി.സി.സി.ഐ. അധ്യക്ഷപദവിയും ഒരു ഫ്രാഞ്ചൈസിയുടെ ഉടമയുമായിരിക്കുന്നത് ശരിയായ നടപടിയല്ലെന്നു പറഞ്ഞ കമ്മിറ്റി ഇക്കാര്യം സുപ്രീംകോടതി ഗുരുതരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുരുന്നു. വാതുവെപ്പ് ഉള്‍പ്പെടയുള്ള എല്ലാ തിന്മകളും ഇല്ലാതാക്കി കളി ശുദ്ധീകരിക്കാന്‍ കമ്മിറ്റി പത്ത് നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. മുതിര്‍ന്ന കളിക്കാരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ , രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ , വെങ്കിടേഷ് പ്രസാദ്, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ വാതുവെപ്പിനെയും ഒത്തുകളിയെയും കുറിച്ച് യുവതാരങ്ങളെ ബോധവത്കരിക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.

വാതുവെപ്പില്‍ അറസ്റ്റിലായ ബോളിവുഡ് താരം വിന്ധു ധാരാസിങും മെയ്യപ്പനും തമ്മില്‍ കളിയുടെ സമയത്ത് അടക്കം നിരവധി തവണ ടെലിഫോണില്‍ ബന്ധപ്പെട്ടന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് മെയ്യപ്പനെയും അറസ്റ്റുചെയ്തു.  സംഭവം വിവാദമായതോടെ എന്‍. ശ്രീനിവാസന്‍ രാജിവെക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, IPL, Sreenivasan, Supream Court, Order.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.