കൊച്ചി: എ.പി. അബ്ദുള്ളക്കുട്ടി എം എല്‍ എയ്‌ക്കെതിരെ ആരോപണവുമായി സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ എസ് നായര്‍. തലസ്ഥാനത്തെ മസ്‌ക്കറ്റ് ഹോട്ടലിലേക്ക് തന്നെ അബ്ദുള്ളക്കുട്ടി ക്ഷണിച്ചുവെന്നാണ് ആരോപണം.
അബ്ദുള്ളക്കുട്ടി രാത്രിയില്‍ തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യംചെയ്തു, സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചു. അറസ്റ്റിലാകുന്നതിന് രണ്ടുമാസം മുമ്പാണ് തന്നെ അബ്ദുള്ളക്കുട്ടി മസ്‌ക്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. അറസ്റ്റിലായശേഷം തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് അബ്ദുള്ളക്കുട്ടി തനിക്ക് എസ് എം എസ് സന്ദേശം അയച്ചുവെന്നും സരിത ആരോപിച്ചു.
60 ദിവസത്തോളം അബ്ദുള്ളക്കുട്ടി തുടര്‍ച്ചയായി തന്നെ വിളിച്ചുവെന്ന് സരിത പറഞ്ഞു. സഭ്യമല്ലാത്ത രീതിയില്‍ ആയിരുന്നു സംസാരം. ഒരു ദിവസംപോലും അബ്ദുള്ളക്കുട്ടിയുടെ ശല്യം ഇല്ലാതിരുന്നിട്ടില്ല. അറസ്റ്റിലായശേഷവും ഫോണില്‍ ബന്ധപ്പെട്ടു. അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യങ്ങള്‍ തനിക്ക് പറയാന്‍ കഴിയില്ല.
മറ്റുപല രാഷ്ട്രീയക്കാരെക്കുറിച്ചും തനിക്ക് വെളിപ്പെടുത്തലുകള്‍ നടത്താനുണ്ട്. രണ്ടു ദിവസത്തനകം കൂടുതല്‍ കാര്യങ്ങള്‍ പറയും. തന്റെ വെളിപ്പെടുത്തലുകള്‍ പലരുടെയും ഉറക്കം കെടുത്തിയേക്കാം. തന്റെ ഉറക്കം നഷ്ടപ്പെട്ടതാണ്. ആരുടെയെങ്കിലും ഉറക്കം നഷ്ടപ്പെടുമെങ്കില്‍ നഷ്ടപ്പെടട്ടെ - സരിത പറഞ്ഞു.
മുഖ്യമന്ത്രിയെ തനിക്കറിയാം. അദ്ദേഹത്തിന് തന്നെ അറിയുമോയെന്ന് അറിയില്ല. ക്ലിഫ് ഹൗസിനെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.
പല പാര്‍ട്ടികളും സഹായിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ആരില്‍നിന്നും സഹായം ലഭിച്ചില്ല. പല വാഗ്ദാനങ്ങളും വിശ്വസിച്ചാണ് സോളാര്‍ ഇടപാടുകള്‍ നടത്തിയത്. ഒരു ജീവനക്കാരി മാത്രമായിരുന്നു താന്‍ . വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് വിലപേശാന്‍ താന്‍ പോയിട്ടില്ല. ആരെയും കണ്ടിട്ടില്ല. താന്‍ പറയുന്ന കാര്യങ്ങളില്‍ ആരൊക്കെ നിഷേധിച്ചാലും പ്രശ്‌നമില്ല - സരിത പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News, Abdulla Kutty, Saritha s nair

No comments:
Post a Comment