Latest News

ഉദുമ സി.എച്ച്. സെന്റര്‍ പ്രവര്‍ത്തനം ശ്ലാഘനീയം: രമേശ് ചെന്നിത്തല


കാസര്‍കോട്: നിരാലംബരുടേയും അവശരരുടേയും കണ്ണീരൊപ്പുന്നതും അവര്‍ക്ക് തണലായി വര്‍ത്തിക്കുന്നതും സംഘടനയിലാകട്ടെ വ്യക്തികളിലാകട്ടെ സമാനതകളില്ലാത്ത സല്‍പ്രവര്‍ത്തികളാണെന്നും ഇത്തരം സംരംഭങ്ങള്‍ക്ക് എല്ലാവരും മുന്നോട്ടിറങ്ങണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ മേഖലകളില്‍ ഉദുമ സി.എച്ച്. സെന്റര്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന സേവനങ്ങളും സഹായങ്ങളും പ്രശംസനീയവും മാതൃകായോഗ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദുമ സി.എച്ച്. സെന്റര്‍ മിഡില്‍ഹില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് നൂറ് വികലാംഗര്‍ക്ക് സൗജന്യമായി വീല്‍ചെയര്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെര്‍ക്കള സി.എച്ച്. മുഹമ്മദ് കോയ കമ്മ്യൂണിറ്റി ഹാളില്‍നടന്ന ചടങ്ങില്‍ സി.എച്ച്. സെന്റര്‍ ചെയര്‍മാന്‍ കെ.ബി.എം. ഷെരീഫ് കാപ്പില്‍ അധ്യക്ഷത വഹിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണം മുഖ്യ രക്ഷാധികാരി ഡോ. പി.എ. ഇബ്രാഹിം ഹാജി നിര്‍വ്വഹിച്ചു.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യം വഹിക്കുന്ന പി.എ. ഇബ്രാഹിം ഹാജി മിഡില്‍ഹില്‍ ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.ടി. റസാഖ് പുതുപ്പള്ളി എന്നിവര്‍ക്ക് സി.എച്ച്. സെന്ററിന്റെ ഉപഹാരം ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു.

എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.കെ. ശ്രീധരന്‍, സി.ടി. അഹ്മദ് അലി, കല്ലട്ര മാഹിന്‍ ഹാജി, മുംതാസ് ഷുക്കൂര്‍, സി.ബി. അബ്ദുല്ല ഹാജി, ഗംഗാധരന്‍ നായര്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, എസ്.പി. സലാഹുദ്ദീന്‍, നാസര്‍ ചായിന്റടി, മജീദ് ചെമ്പരിക്ക, കെ.ടി. റസാഖ് പുതുപ്പാടി, മൊയ്തീന്‍ കൊല്ലമ്പാടി, സായിന സലീം, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, മൂസാ ബി. ചെര്‍ക്കള, ഹാജി അബ്ദുല്ല ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.എച്ച്. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.











No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.