Latest News

കഞ്ചാവുമായി അഞ്ചു പ്രൊഫഷണല്‍ കോളേജ്‌ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തിലെ ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ അഞ്ചു വിദ്യാര്‍ത്ഥികളെ കഞ്ചാവുമായി ഷാഡോ പൊലീസ് പിടികൂടി. മുനമ്പം പള്ളിപ്പുറം സ്വദേശി രൂപേഷ് റാഫേല്‍ (18), ചിറ്റൂര്‍ കടമക്കുടി സ്വദേശി ഷിനോ ജോര്‍ജ് ( 20), മാമല സ്വദേശി സഞ്ജയ് സജീവന്‍ (18), തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി ശ്യാംകുമാര്‍ (19 ) എന്നിവരാണ് പിടിയിലായത്.

ഇതേ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ തമ്മനം സ്വദേശി അരവിന്ദിന്റെ( 18) വീട്ടില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവര്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും കഞ്ചാവ് വലിക്കുന്ന കുട്ടികളും ഇനി ഷാഡോ പൊലീസിന്റെ വലയിലാകും. സ്ഥാപനങ്ങളോട് ചേര്‍ന്ന് കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളും ഷാഡോ പൊലീസ് നിരീക്ഷിക്കും. 

വിദ്യാഭ്യാസ സ്ഥാപങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കു മരുന്ന് വില്‍പ്പന, മറ്റു അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനാണ് ഷാഡോ പൊലീസിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മിഷണര്‍ എം. രമേശ് കുമാര്‍, ഷാഡോ എസ്.ഐ. എ.അനന്തലാല്‍, നോര്‍ത്ത് എസ്.ഐ. ഹണി.കെ.ദാസ് , പാലാരിവട്ടം എസ്.ഐ. സജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Arrest, Police.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.