Latest News

മെലിഞ്ഞു സുന്ദരിയായപ്പോള്‍ വീണ്ടും രാഷ്ട്രീയ മോഹം;സിന്ധു ജോയി സജീവ രാഷ്ട്രീയത്തിലേക്ക്?

തിരുവനന്തപുരം: തടി കുറച്ച്, മുടി സ്‌ട്രെയിറ്റന്‍ ചെയ്ത് 'മേക്ക് ഓവര്‍' ചെയ്തുവന്ന പഴയ തീപ്പൊരി നേതാവ് സിന്ധു ജോയി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്? ഇടയ്ക്ക് പാചക പരീക്ഷണങ്ങളും ടെലിവിഷന്‍ റിയാലിറ്റി ഷോയും സൗന്ദര്യ സംരക്ഷരവുമൊക്കെയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന സിന്ധു ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ മനസില്‍ വീണ്ടും രാഷ്ട്രീയ മോഹങ്ങള്‍ ചിറകു മുളയ്ക്കുന്നതെന്ന് വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്നത് ബോധപൂര്‍വമായിരുന്നു. അധികാരത്തിന് പിന്നാലെ പോകുന്നു എന്ന തെറ്റിദ്ധാരണ പരന്നതോടെയാണ് കുറച്ചു കാലം രാഷ്ട്രീയത്തില്‍ നിന്നു മാറിനിന്നത്. ഇതോടെ തന്നെക്കുറിച്ചുണ്ടായിരുന്നു തെറ്റിദ്ധാരണ മാറിയെന്നും സിന്ധു ജോയി സ്വയം വിലയിരുത്തുന്നു. ഏതു രാഷ്ട്രീയ പാര്‍ട്ടിയിലൂടെയാകും രണ്ടാം വരവെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും സിന്ധു ജോയി വ്യക്തമാക്കുന്നു.

താന്‍ മാറി നിന്നത് സ്ത്രീകള്‍ക്ക് തെറ്റായ സന്ദേശം നല്‍കിയെന്നും സിന്ധു പറയുന്നു. അവരുടെ നിര്‍ബന്ധം കൊണ്ടുകൂടിയാണ് ഇപ്പോള്‍ വീണ്ടും സജീവമാകാന്‍ ആഗ്രഹിക്കുന്നത്. ഒരു കാലത്ത് എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവായിരുന്ന സിന്ധുവിന് ഇപ്പോള്‍ ഏറെ പക്വത വന്നിട്ടുണ്ടെന്ന് അഭിമുഖത്തില്‍ വ്യക്തമാണ്. സ്വാശ്രയസമരത്തിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ പോലീസിന്റെ ഗ്രനേഡേറില്‍ തകര്‍ന്ന കാലുമായി ഉമ്മന്‍ ചാണ്ടിക്കെതിരേ പുതുപ്പള്ളിയില്‍ മത്സരിച്ചാണ് സിന്ധു ജോയി ശ്രദ്ധേയായത്.

പിന്നീട് എറണാകുളത്ത് കെ.വി. തോമസിനെതിരേ പാര്‍ലമെന്റിലേക്കു മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പാര്‍ട്ടി വിട്ട സിന്ധുവിനെ പിന്നീട് കണ്ടത് ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് വേദിയിലാണ്. കോണ്‍ഗ്രസ് അംഗത്വം എടുത്ത സിന്ധുവിന് പദവി നല്‍കുന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ വിവാദമുണ്ടായി. ഇതോടെ കുറച്ചുകാലത്തെ രാഷ്ട്രീയ വനവാസം സ്വീകരിക്കാന്‍ സിന്ധു തീരുമാനിക്കുകയായിരുന്നു. അടുത്തിടെ പഴയ സമര ചിത്രങ്ങളും മറ്റും ഫേസ്ബുക്കില്‍ സിന്ധു പോസ്റ്റ് ചെയ്തത് മനം മാറ്റത്തിന്റെ സൂചനകളാണെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. സിന്ധുവിന്റെ രാഷ്ട്രീയ ചിന്താഗതിയിലും മാറ്റങ്ങളുണ്ടായോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.