Latest News

ഗ്രാവിറ്റിക്ക് ഏഴ് ഓസ്‌കര്‍; കെയ്റ്റ് ബ്ലാന്‍ഷെ നടി മാത്യു മക്കോണഹെ നടന്‍

ലോസ് ആഞ്ജലിസ്: ആഫ്രിക്കന്‍ അടിമയുടെ കഥ പറഞ്ഞ '12 ഇയേഴ്‌സ് എ സ്ലേ'വിന് മികച്ച ചിത്രത്തിനുള്ള ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡ്. 'ഡാലസ് ബൈയേഴ്‌സ് ക്ലബ്ബി'ലെ അഭിനയത്തിന് മാത്യു മക്കോണഹ മികച്ച നടനും, 'ബ്ലൂ ജാസ്മിനി'ലെ പ്രകടനത്തിന് കെയ്റ്റ് ബ്ലാന്‍ഷെ മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു.

ബഹിരാകാശ സഞ്ചാരികളുടെ കഥ പറയുന്ന ദൃശ്യവിസ്മയം 'ഗ്രാവിറ്റി' ഏഴ് ഓസ്‌കര്‍ നേടി. സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, വിഷ്വല്‍ ഇഫക്ട്‌സ്, സംഗീതം, സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്‌സിങ് എന്നിവയ്ക്കുള്ള ഓസ്‌കാറുകളാണ് ബഹിരാകാശത്തിന്റെ അപൂര്‍വ്വ സൗന്ദര്യം ത്രീഡിയില്‍ അവതരിപ്പിച്ച 'ഗ്രാവിറ്റി' സ്വന്തമാക്കിയത്.

'ഗ്രാവിറ്റി' ഒരുക്കിയ അല്‍ഫോണ്‍സോ ക്വാറോണിനാണ് സംവിധാനത്തിനും ഫിലിം എഡിറ്റിങിനുമുള്ള ഓസ്‌കര്‍ .

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Oscar Award,Gravity, Actor, Mathew Makonahe, kait Blanshe

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.