Latest News

എ.പി. അബ്ദുള്ളക്കുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു

കണ്ണൂര്‍ : കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുള്ളക്കുട്ടിയെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നും അബ്ദുള്ളക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്നുമായിരുന്നു ഡി.വൈ. എഫ്. ഐ. പ്രവര്‍ത്തകരുടെ ആവശ്യം.

ഏതാനും പ്രവര്‍ത്തകര്‍ക്കൊപ്പം കണ്ണൂര്‍ പാം ഗ്രോവ് ഹോട്ടലിലെ ഒരു ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. പോലീസിനെ വെട്ടിച്ച് ഹോട്ടലില്‍ എത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഏറെ നേരം എം.എല്‍.എ.യെ തടഞ്ഞുവച്ചു. പിടിവലിക്കിടെ അബ്ദുള്ളക്കുട്ടി നിലത്തുവീണു. കണ്ണൂര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ ഏതാനും പോലീസുകാര്‍ എത്തിയെങ്കിലും എം.എല്‍.എയെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. മോചിപ്പിക്കാനെത്തിയ പോലീസിനേയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഒടുവില്‍ കണ്ണൂര്‍ ഡി.വൈ.എസ് .പി യുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,  Abdullakutty, Attack, DYFI.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.