Latest News

റണ്‍ബീറുമായി പിരിഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്

റണ്‍ബീര്‍ കപൂറുമായി പിരിഞ്ഞപ്പോള്‍ താന്‍ ഒരുപാട് കരഞ്ഞിരുന്നുവെന്ന് ദീപിക പദുക്കോണിന്റെ വെളിപ്പെടുത്തല്‍. ഏറെക്കാലമായി ദീപിക-റണ്‍ബീര്‍ പ്രണയം ഗോസിപ്പുകോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു. മിഡ്-ഡേ ന്യൂസ്‌പേപ്പറിനോട് സംസാരിക്കുകയായിരുന്നു ദീപിക. റണ്‍ബീറുമായി പിരിഞ്ഞത് തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചുവെന്നും ദീപിക അറിയിച്ചു.

ജീവിതത്തില്‍ എല്ലാവരോടും അധികം അടുത്തിടപഴകാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. അതിനുശേഷം കൂടുതല്‍ പക്വതയുണ്ടായെന്നും ദീപിക അറിയിച്ചു. ഇപ്പോള്‍ ബോളിവുഡ് നടന്‍ റണ്‍വീര്‍ സിംഗുമായി ദീപിക പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റണ്‍വീറിനെ ആഴത്തില്‍ മനസ്സിലാക്കിയിട്ടുമാത്രമേ മറ്റു കാര്യങ്ങള്‍ ചിന്തിക്കുകയുള്ളൂവെന്നും ദീപിക പദുക്കോണ്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Deepika Padkon, Love, Ranbeer Kapur.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.