ജെഫിന്റെ മരണത്തില്‍ ജിതിനെ സംശയമുണ്ടെന്നു പറഞ്ഞ ധനേഷ് എന്ന വിദ്യാര്‍ഥി അപകടത്തില്‍ മരിച്ച കേസാണ് പോലീസ് അന്വേഷിക്കാനൊരുങ്ങുന്നത്. ജിതിന് ഇതില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് അടൂര്‍ സി ഐ ടി മനോജ് പറഞ്ഞു. സംഭവമായി ബന്ധപെട്ട് അടൂര്‍ പാറക്കൂട്ടം രമ്യ ഭവനത്തില്‍ ജിതിന്‍(22) അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മരിച്ച ജെഫിന്‍ കോയമ്പത്തുര്‍ വെങ്കിടേശ്വര പോളിടെകനിക് കോളജിലെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിയാണ്.ജിതിന്‍ കോയമ്പത്തുര്‍ വെങ്കിടേശ്വര എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.ഇരുവരും ഒരു ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. എടിഎമ്മില്‍ നിന്ന് ജെഫിന്‍ പണം പിന്‍വലിക്കുന്നതു കണ്ട ജിതിന്‍ തനിക്ക് കുറച്ചുപണം നല്‍കണമെന്ന് ജെഫിനോട് പറഞ്ഞിരുന്നു എന്നാല്‍ പണം നല്‍കാന്‍ ജെഫിന്‍ തയാറായില്ല.ഇത് ജിതിന് ജെഫിനോടുള്ള വൈരാഗ്യം വര്‍ധിക്കാന്‍ കാരണമായി.
ജിതിനും കൂട്ടുകാരും പലതവണ ജെഫിനെ ക്രൂരമായ റാഗിംഗിന് ഇരയാക്കിയിരുന്നു. കോളജിലെ ക്രുരമായ റാഗിങ്ങ് കാരണം പഠനം ഉപേക്ഷിച്ച് വിദേശത്തേക്ക് പോകാന്‍ നാട്ടിലെത്തിയ ജെഫിന്‍ ഡിസംബര്‍ 23 ന് അടൂര്‍ മണക്കാലയില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഈ സമയം എതിരെ ബൈക്കില്‍ വന്ന ജിതിന്‍ ജെഫിനെ ആക്രമിച്ച് കൊലപെടുത്തുകയായിരുന്നു.സംഭവം നടന്നതു വൈകുന്നേരം ആയതിനാല്‍ നാട്ടുകാര്‍ ഏറെ വൈകിയാണ് പരിക്കേറ്റ് കിടന്ന ജെഫിനെ കണ്ടത് ഗുരുതര പരുക്കേറ്റ ജെഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷകനായില്ല.
ജെഫിന്‍ നാട്ടില്‍ എത്തിയാല്‍ അവന് പണി കൊടുക്കുമെന്ന് ജിതിന്‍ പറഞ്ഞതായി ജിതിന്റെ സഹപാഠിയായിരുന്ന ധനേഷ് എന്ന വിദ്യാര്‍ത്ഥി മൊഴി കൊടുത്തിരുന്നു എന്നാല്‍ ജനുവരിയില്‍ ഉണ്ടായ ബൈക്ക്പകടത്തില്‍ ധനേഷ് മരിച്ചു. ധനേഷിന്റെ മരണത്തിലും ജിതിന് പങ്ക് ഉള്‍തായി പോലീസ് സംശയിക്കുന്നു. ജെഫിന്റെ മരണം കൊലപാതകമാണ് എന്ന് ധനേഷ് മാതാപിതക്കളോട് പറഞ്ഞിരുന്നു.
ജിതിന് എതിരെ സംശയം തോന്നിയ ജെഫിന്റെ മാതാപിതാക്കാള്‍ പത്തനംതിട്ട എസ് പിയ്ക്ക് പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ സി ഐ ടി മനോജ്‌ന്റെ ചെയ്യുകയായിരുന്നു.ധനേഷിന്റെ മരണം കൊലപാതകമാണോ എന്ന് അനേഷ്വിക്കുമെന്ന് അടൂര്‍ സി ഐ ടി മനോജ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder, Police, Case.


No comments:
Post a Comment