ചെന്നൈ: പത്താം ക്ലാസുകാരിയായ ശിഷ്യയ്‌ക്കൊപ്പം ഒളിച്ചോടിയ അധ്യാപകന് മദ്രാസ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അധ്യാപകന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയല്ല അവളുടെ രക്ഷിതാവാവുകയാണ് വേണ്ടിയിരുന്നതെന്നും അധ്യാപകന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് നാഗമുത്തു നിരീക്ഷിച്ചു.
തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. ഇരുപത്തിയേഴുകാരനായ തമിഴ് ഭാഷാ അധ്യാപകനാണ് എസ്.എസ്.എല്‍ .സി. പരീക്ഷ കഴിഞ്ഞശേഷം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായി ഒളിച്ചോടിയത്. കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചശേഷം വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ പിന്നീട് തട്ടിക്കൊണ്ടുപോകലിലും ബലാത്സംഗത്തിനും കേസ് കൊടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennai, Court, Police, case.

ഇതിനെതിരെയാണ് അധ്യാപകന്‍ ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. താന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി തെറ്റാണെന്നും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോവാന്‍ വിസമ്മതിക്കുകയാണ് ഉണ്ടായതെന്നും അധ്യാപകന്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ , ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഒരു അധ്യാപകന്‍ എന്ന നിലയില്‍ പ്രതി സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് നാഗമുത്തു പറഞ്ഞു. അധ്യാപകനെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അധ്യാപകന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശേഷിയുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennai, Court, Police, case.

No comments:
Post a Comment