Latest News

തിരക്കഥാകൃത്തിന്റെ 'ആക്ഷന്' കട്ട് പറഞ്ഞത് ഫ്ലാറ്റിലെ യുവാക്കള്‍

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തിലെ തിരക്കഥാകൃത്ത് വീട്ടമ്മയെ കടന്നു പിടിക്കാന്‍ ശ്രമിച്ചതും സിനിമാ സ്‌റ്റൈലില്‍. ന്യൂജനറേഷന്‍ ചിത്രമായ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'യുടെ തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ് കടന്നു പിടിക്കാന്‍ ശ്രമിച്ചത് നാലാം നിലയില്‍നിന്ന് പത്താം നിലയില്‍ എത്തിയ വീട്ടമ്മയെ ആണെന്ന് വ്യക്തമായി. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തില 'ആമി' എന്ന സിനിമയുടെ തിരക്കഥാകൃത്തു കൂടിയായ മലപ്പുറം കോട്ടക്കല്‍ ആറ്റിലില്‍ വലിയകണ്ടത്തില്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഹാഷിര്‍ മുഹമ്മദാണ് (29) പിടിയിലായത്.

മരടിലെ ബഹുനില ഫ്‌ളാറ്റില്‍ പത്തരയോടെ ആയിരുന്നു സംഭവം. പത്താം നിലയില്‍ താമസിക്കുന്ന വീട്ടമ്മ കുട്ടിക്ക് ബേബി ഫുഡ് എടുക്കാനായി സഹോദരി താമസിക്കുന്ന നാലാം നിലയില്‍ എത്തിയതായിരുന്നു. ആറാം നിലയിലെ ഫ്‌ളാറ്റില്‍ നിന്നു നഗ്നനായി ഇറങ്ങി വന്നാണ് ഹാഷിര്‍ വീട്ടമ്മയെ കടന്നു പിടിച്ചത്. കഴുത്തില്‍ പിടിമുറുക്കിയ ഇയാള്‍ വീട്ടമ്മയുടെ വായും പൊത്തി. പിടിവലിക്കിടെ വായ പൊത്തിയത് അയഞ്ഞപ്പോള്‍ ഉച്ചത്തില്‍ കരയാനായതാണു വീട്ടമ്മയ്ക്ക് രക്ഷയായത്.

യുവതിയുടെ നിലവിളി കേട്ട് അതേ നിലയിലെ താമസക്കാരായ യുവാക്കള്‍ ഓടിവന്ന് വീട്ടമ്മയെ രക്ഷിക്കുകയായിരുന്നു. അതിനു ശേഷം പരാക്രമവുമായി യുവാക്കളോടെടുത്തെങ്കിലും അവര്‍ ഹാഷിറിന്റെ കൈകള്‍ തോര്‍ത്തു കൊണ്ടു ബന്ധിക്കുയും നഗ്‌നത മറയ്ക്കുകയും ചെയ്തു. പരാക്രമം നിറുത്താതിരുന്ന ഇയാളെ ഫ്‌ളാറ്റ് നിവാസികള്‍ പാര്‍ക്കിംഗ് സ്ഥലത്ത് കെട്ടിയിട്ട് പോലീസിനു കൈമാറി.

പുതിയ ചിത്രത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ഫ്‌ളാറ്റില്‍ താമസം തുടങ്ങിയത്. ഇയാളുടെ മുറിയില്‍ കഞ്ചാവ് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ബലാത്സംഗ ശ്രമത്തിനാണ് കേസ്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. മാനസികമായി തകര്‍ന്ന സ്ത്രീ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ഇയാളുടെ മുറി പരിശോധിച്ചതില്‍ നിന്ന് മൂന്ന് പാസ്‌പോര്‍ട്ടുകള്‍, സ്ത്രീകളുടെ വാനിറ്റി ബാഗ്, മയക്കു മരുന്ന്, ഗര്‍ഭ നിരോധ ഉറകള്‍ തുടങ്ങിയവ കണ്ടെടുത്തു. ഒരു ഡോക്ടറുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍  ഇയാള്‍ വാടകയ്ക്ക് എത്തിയത് രണ്ടാഴ്ച മുന്‍പാണ്. ഇയാള്‍ക്കു മുന്‍പ് മറ്റൊരു തിരക്കഥാ കൃത്തായിരുന്നു ഫ്‌ളാറ്റില്‍. അഞ്ചു സുന്ദരികള്‍ എന്ന സിനിമയിലെ ആമി എന്ന ഭാഗത്തിന്റെ കഥയും തിരക്കഥയും ഹാഷിറിന്റേതായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, kochi, Rape Attempt, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.