ഹൈദരാബാദ്: ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം.
2000 മുതല്‍ 2001 വരെ ബിജെപി ദേശിയ പ്രസിഡന്റായിരുന്നു. 1999 മുതല്‍ 200 വരെ റെയില്‍വെ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. പിന്നീട് അഴിമതിക്കേസില്‍ അദ്ദേഹത്തിന് നാലുവര്‍ഷം തടവുശിക്ഷ ലഭിച്ചു.
ആന്ധ്രാപ്രദേശിലെ ദളിത് കുടുംബത്തില്‍ ജനിച്ച ആദ്ദേഹം ചെറുപ്രായത്തില്‍തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. അടിയന്തരാവസ്ഥക്കാലത്ത് തടവുശിക്ഷ അനുഭവിച്ചു. ബി ജെ പിയില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. 1996 ലാണ് രാജ്യസഭയിലെത്തിയത്.
വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ബി.ജെ.പി.യുടെ അധ്യക്ഷനായിരുന്നു ബംഗാരു. തെഹല്‍ക വെബ്‌പോര്‍ട്ടല്‍ ഒളിക്യാമറ ഉപയോഗിച്ച് നടത്തിയ ദൗത്യത്തിലാണ് കുടുങ്ങിയത്. ആയുധവ്യാപാരികളെന്ന വ്യാജേന സമീപിച്ച തെഹല്‍ക വെബ് പോര്‍ട്ടലിലെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ബംഗാരു ഒരു ലക്ഷം രൂപ പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനത്തു വെച്ച് കൈപ്പറ്റി മേശവലിപ്പില്‍ വെക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രീയ രംഗത്ത് വന്‍കോളിളക്കം സൃഷ്ടിച്ചിരുന്നു.
2001 മാര്‍ച്ച് 13ന് പുറത്തുവിട്ട ദൃശ്യങ്ങള്‍ ബംഗാരുവിന്റെ സ്ഥാനം നഷ്ടമാക്കി. അന്ന് പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനും മന്ത്രിസ്ഥാനം നഷ്ടമായി. അഴിമതി നിരോധന നിയമപ്രകാരമാണ് സി.ബി.ഐ. കേസ്സെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment