Latest News

കെഎസ്ആര്‍ടിസി കണ്ടക്ടറെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പഴയങ്ങാടി: കണ്ണൂര്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ പുതിയങ്ങാടി മൊട്ടാമ്പ്രത്തെ പുന്നത്തിരിയന്‍ സുകുമാരന്‍ (48) ആണ് മരിച്ചത്. പുലര്‍ച്ചെ ആറോടെ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപത്തെ ട്രാക്കിലാണു മൃതദേഹം കാണപ്പെട്ടത്. 

ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്കു വരുന്നുണ്ടെന്ന് കഴിഞ്ഞ രാത്രി ഒന്‍മ്പതിന് സുകുമാരന്‍ വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. എത്താത്തതിനെ തുടര്‍ന്നു നാട്ടുകാരും പോലീസും ചേര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടത്. ഇയാള്‍ ഫോണ്‍ വിളിച്ച് ട്രാക്കിലൂടെ നടക്കവെ അബദ്ധത്തില്‍ ട്രെയിന്‍ ഇടിച്ചതാണെന്നു കരുതുന്നു. മൃതദേഹത്തില്‍ നിന്ന് ഇയര്‍ഫോണ്‍ ലഭിച്ചിട്ടുണ്ട്.

25 വര്‍ഷത്തോളമായി കെഎസ്ആര്‍ടിസി ജീവനക്കാരനാണ് സുകുമാരന്‍. ഭാര്യ: സുലഭ. മകള്‍: ഷിദില. സഹോദരങ്ങള്‍: ഷാജി, ബിജു. പഴയങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍കോളജിലേക്കു മാറ്റി.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, KSRTC Conductor, Train Accident, Obituar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.