Latest News

ഗാവസ്ക്കറെ ബിസിസിഐ അദ്ധ്യക്ഷനാക്കാൻ സുപ്രീംകോടതി നിർദ്ദേശം

ന്യൂഡല്‍ഹി: ബി.സി.സി.ഐ അധ്യക്ഷന്റെ താത്കാലിക ചുമതല മുന്‍ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ക്ക് നല്‍കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഗവാസ്‌കറല്ലെങ്കില്‍ മറ്റൊരു മുതിര്‍ന്ന താരത്തെ പരിഗണിക്കണം. കൂടാതെ കോഴക്കേസില്‍ ഉള്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും, രാജസ്ഥാന്‍ റോയല്‍സിനേയും ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ചെന്നൈ ടീമിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ടീം ഉടമ കൂടിയായ എന്‍.ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന കര്‍ശന നിര്‍ദേശം സുപ്രീംകോടതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിച്ചവേളയില്‍ ഉപാധികളോടെ ബിസിസിഐ അധ്യക്ഷ സ്ഥാനമൊഴിയാമെന്ന് എന്‍ ശ്രീനിവാസന്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഈ ഘട്ടത്തിലാണ് ശ്രീനിവാസന്‍ മാറിനിന്ന് താത്കാലികമായി ചുമതല ഗവാസ്‌കറിനെ ഏല്‍പ്പിക്കുന്നത് ബി.സി.സി.ഐ പരിഗണിക്കണമെന്ന് കോടതി പറഞ്ഞത്. ഇന്ത്യ സിമന്റ്‌സിലെ ജീവനക്കാര്‍ ബി.സി.സി.ഐ അംഗമാകരുതെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യങ്ങളില്‍ വെള്ളിയാഴ്ച മറുപടി നല്‍കാനും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഐപിഎല്‍ കോഴക്കേസില്‍ എം.എസ് ധോണിക്കും പങ്കെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വ്യാഴാഴ്ച കോടതിയില്‍ വാദിച്ചു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായപ്പോഴാണ് സാല്‍വെ ഇക്കാര്യം വാദിച്ചത്. ധോണിക്ക് ഐപിഎല്ലില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ ദുരൂഹമാണെന്നും സാല്‍വെ കോടതിയില്‍ വ്യക്തമാക്കി. 

ചെന്നൈ ടീമിന്റെ ക്യാപ്റ്റന്‍ എന്ന പദവിക്കൊപ്പം ടീം ഉടമസ്ഥരായ ഇന്ത്യാ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റായും ധോനി തുടരുന്നത് നിക്ഷിപ്ത താത്പര്യമാണെന്ന് സാല്‍വെ വാദിച്ചു. വ്യാഴാഴ്ചത്തെ കോടതി വിധി ബി.സി.സി.ഐക്കും ശ്രീനിവാസന്‍ ലോബിക്കും കനത്ത തിരിച്ചടിയായി. ചെന്നൈ ടീമിന്റെ ക്യാപ്റ്റനായിരിക്കെ തന്നെ ടീം ഉടമസ്ഥരായ ഇന്ത്യ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റ് പദവിയും ധോനി വഹിക്കുന്നത് സാല്‍വെ ചൂണ്ടിക്കാട്ടി

ഐ.പി.എല്‍ ഏഴാം സീസണ്‍ ആരംഭിക്കുന്ന ഏപ്രില്‍ 16ന് തന്നെയാണ് കേസ് ഇനി കോടതി പരിഗണിക്കുക.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Gavaskar,Supream Court,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.