ക്വാലാലംപൂര്‍: : കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ ക്യാപ്റ്റന്‍ ഭാര്യയുമായി പിരിയാന്‍ തീരുമാനിച്ചിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണതായി മലേഷ്യന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങല്‍ ഇനിയും ലഭിച്ചിട്ടില്ല. തകര്‍ന്നിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് അപകടം സംഭവിച്ചതെന്നതിനെക്കുറിച്ചും വ്യക്തതയില്ല.
ഈ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍ സഹാരി അഹമ്മദ് ഷായെ കുടുംബ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായുളള വെളിപ്പെടുത്തല്‍ പുറത്തു വരുന്നത്. വിമാനം പറത്താനുളള മാനസിക ധൈര്യം ഇല്ലതെയാണ് എംഎച്ച് 370 ന്റ് സാരഥ്യം ഷാ ഏറ്റെടുത്തതെന്നും പൈലറ്റുകൂടിയായ സുഹൃത്ത് പറയുന്നു. കുടുംബം പ്രശ്‌നത്തില്‍ മനംനൊന്ത ക്യാപ്റ്റന്റെ ആത്മഹത്യ ശ്രമമാകാം വിമാനം തകരാന്‍ കാരണമെന്നാണ് ഇപ്പോളുയരുന്ന സംശയം.
കഴിവുറ്റ പൈലറ്റാണ് ഷാ. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഷാ വിമാനം പറത്താന്‍ മാനസികമായി യോഗ്യനല്ലായിരുന്നെന്നു വേണം കരുതാന്‍. ക്യാപ്റ്റന്റെ ദാമ്പത്യ ജീവിതം തകര്‍ച്ചയുടെ വക്കിലായിരുന്നു. ഷായ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ വീട്ടില്‍ നിന്ന് മാറിതാമസിക്കാന്‍ തീരുമാനിച്ചു. ഈ സംഭവങ്ങള്‍ക്കു ശേഷമാണ് ഷാ എംഎച്ച് 370 പറത്താന്‍ നിയോഗിക്കപ്പെട്ടത്.
കോക്ക്പിറ്റില്‍ നിന്നും കണ്‍ട്രോള്‍ റൂമിലേക്ക് അവസാന സന്ദേശം ലഭിച്ചശേഷം വിമാനം 43,000 മുതല്‍ 45,000 അടി ഉയരത്തില്‍ പറത്തിയതായി റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇത്രയും ഉയരത്തില്‍ സഞ്ചരിച്ചാല്‍ യാത്രക്കാന്‍ ഓക്‌സിജന്‍ കിട്ടാതെ അബോധാവസ്ഥയിലാകാനും മരണപ്പെടാനുമുളള സാധ്യതയേറെയാണെന്ന് വിദഗ്ധ വൈമാനികര്‍ പറയുന്നു. 12 മിനിറ്റ് ഇത്രയും ഉയരത്തില്‍ സഞ്ചരിച്ചാല്‍തന്നെ യാത്രക്കാര്‍ക്കായി വിമാനത്തില്‍ ശേഖരിച്ചിരിക്കുന്ന ഓക്‌സിജന്‍ തീരുമെന്നിരിക്കെ 23 മിനിട്ടോളം വിമാനം ഈ ഉയരത്തില്‍ പറന്നതായാണ് റിപ്പോര്‍ട്ട്.

വിമാനത്തിന് എന്തു സംഭവിച്ചെന്നതിനെ കുറിച്ച് ഓരോ ദിവസം കഴിയുംന്തോറും നിഗൂഢതകളും സംശയങ്ങളും ഏറിവരികയാണ്.അതിനിടെ, മോശം കാലാവസ്ഥയും കടല്‍ അശാന്തമായതിനെയും തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മലേഷ്യന്‍ വിമാനത്തിനായുള്ള തെരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് തെരച്ചില്‍. ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ തുടങ്ങി 26 രാജ്യങ്ങളാണ് വിമാനത്തിന് വേണ്ടി തെരച്ചില്‍ നടത്തുന്നത്.

No comments:
Post a Comment