കാസര്‍കോട്: കാസര്‍കോടിനു സമീപത്തെ ഒരു ഹൈസ്‌കൂളിനോടനുബന്ധിച്ചുള്ള പ്രൈമറി ക്ലാസിലെ ഏഴു വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയി. മൂന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിനികളെയാണ് അധ്യാപകന്‍ പലപ്പോഴായി പീഡിപ്പിച്ചുവന്നത്.
കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്‌കൂളിലെത്തി കൗണ്‍സലിംഗ് നടത്തുകയും പരാതി സത്യമാണെന്ന് വ്യക്തമാവുകയും ചെയ്തതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ കോ- ഓഡിനേറ്റര്‍ എം ഉദയകുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
അധ്യാപകനായ ബാലമുരളിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍
ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. അധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കിവന്നിരുന്നു. കമ്പ്യൂട്ടര്‍ ക്ലാസില്‍ വെച്ചായിരുന്നു പീഡനം നടത്തി വന്നിരുന്നത്. ക്ലാസില്ലാത്ത അവസരങ്ങളില്‍ അധ്യാപകന്‍ ഓട്ടോ ഡ്രൈവറായും ജോലി ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു.

No comments:
Post a Comment