Latest News

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരവനടുക്കം സ്വദേശി മരിച്ചു

പരവനടുക്കം: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച പരവനടുക്കം തണ്ടാംതൊട്ടിയിലെ ടി. സത്യനാഥന്‍റെ (32) മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഗള്‍ഫിലുള്ള സഹോദരന്‍ പുരുഷോത്തമനും സുഹൃത്തുകളും നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തിവരികയാണ്. 

ആറ് മാസം മുന്പാണ് സത്യനാഥന്‍ സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയത്. ജോലി കഴിഞ്ഞ് മുറിയിലെത്താത്തതിനാല്‍ ഒന്നിച്ചുതാമസിക്കുന്നവര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഓഫ് ആയിരുന്നു. പിറ്റേന്നാണ് സത്യനാഥന്‍ അപകടത്തില്‍പെട്ട വിവരം അറിയുന്നത്. മൃതദേഹം ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

നേരത്തെ നാട്ടില്‍ തേപ്പ് ജോലിചെയ്തുവരികയായിരുന്നു. തണ്ടാംതോട്ടിയിലെ അപ്പയ്യന്‍റെയും പരേതനായ നാരായണിയുടെയും മകനാണ് സത്യനാഥന്‍. അവിവാഹിതനാണ്. സഹോദരി: ഹരിത.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sharjah, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.