മുള്ളേരിയ: സ്വര്‍ണ്ണാഭരണങ്ങള്‍ സുഹൃത്തിന് ബാങ്കില്‍ പണയംവെക്കാന്‍ നല്‍കിയ യുവാവിന് സുഹൃത്ത് നല്‍കിയ 18,000 രൂപയില്‍ 1000ത്തിന്‍റെ 9 കള്ളനോട്ട് കണ്ടെത്തി. സംഭവവുമായിബന്ധപ്പെട്ട് ആദൂര്‍ പൊലീസ് കുഞ്ഞാലിയുടെ പരാതിയില്‍ ഇബ്രാഹിമിനെയാണ്‌അറസ്റ്റ് ചെയ്തത്...
കുഞ്ഞാലി കള്ളനോട്ടുകള്‍ ആദൂര്‍ പൊലീസിന് കൈമാറി. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞാലി വീട് പണിയുന്ന ആവശ്യത്തിനായി സുഹൃത്ത് ഇബ്രാഹിമിന് സ്വര്‍ണ്ണാഭരണങ്ങള്‍ ബാങ്കില്‍ പണയംവെക്കാന്‍ നല്‍കിയത്. മുള്ളേരിയയിലെ ഒരു സഹകരണ ബാങ്കില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പണയംവെച്ചാണ് ഇബ്രാഹിം കുഞ്ഞാലിക്ക് 18,000 രൂപ നല്‍കിയതത്രെ. പണം എണ്ണിനോക്കുന്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കുഞ്ഞാലി ഉടന്‍ തന്നെ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി നോട്ടുകള്‍ കൈമാറുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകളാണെന്ന് മനസ്സിലായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Black Money, Police, case, Arrested.


No comments:
Post a Comment