Latest News

ബാംഗ്ലൂരില്‍ റാഗിങ്ങിനിരയായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു

എറണാകുളം: ബാംഗ്ലൂരില്‍ റാഗിങ്ങിനിരയായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. സ്വകാര്യാസ്പത്രിയില്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന ചാലക്കുടി പൂപ്പറമ്പില്‍ ഇബ്രാഹിമിന്റെ മകന്‍ അഹാബ് ഇബ്രാഹിം (21) ആണ് മരിച്ചത്.

ബാംഗ്ലൂരില്‍ ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ഥിയായിരുന്നു. 2014 ജനവരി 27 ന് ആണ് റാഗിങ് നടന്നത്. അതിനുശേഷം കുളിമുറിയില്‍ അഹാബ് തലചുറ്റിവീണു. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇക്കാര്യം സഹപാഠികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ആസ്പത്രിയിലെത്തിച്ചപ്പോഴാണ് തലയില്‍ ഗുരുതരമായ പരിക്കുകള്‍ ഉള്ളതായി കണ്ടെത്തിയത്. അന്വേഷണത്തില്‍ റാഗിങ്ങിന്റെ കഥ പുറത്തുവന്നു. സംഭവം പുറത്തായതോടെ പ്രതികളായ ആറംഗ വിദ്യാര്‍ഥിസംഘം ഒളിവില്‍ പോയി. ഇവരില്‍ മലയാളി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ragging, Hospital Treatment, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.