Latest News

മലയോരത്ത്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വലയില്‍ വീഴ്‌ത്തി സെക്‌സ്‌ റാക്കറ്റ്‌ വിലസുന്നു

ആലക്കോട്‌: മലയോരത്ത്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വലയില്‍ വീഴ്‌ത്തി സെക്‌സ്‌ റാക്കറ്റ്‌ വിലസുന്നു. വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണുകളില്‍ നീലച്ചിത്രങ്ങളും മറ്റും നല്‍കിയാണ്‌ ഇവര്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളെ വലയില്‍ വീഴ്‌ത്തുന്നത്‌. 

ആലക്കോട്‌, ചെറുപുഴ, പെരിങ്ങോം മേഖലകളില്‍ സെക്‌സ്‌ റാക്കറ്റ്‌ സജീവമാണ്‌. പെരിങ്ങോം പോലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ കഴിഞ്ഞ ദിവസം അധ്യാപകര്‍ നീലച്ചിത്രങ്ങള്‍ അടങ്ങിയ സ്‌മാര്‍ട്ട്‌ മൊബൈല്‍ ഫോണുകള്‍ പിടികൂടിയതോടെയാണ്‌ സെക്‌സ്‌ റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്‌. 

സ്‌കൂളിന്‌ സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത്‌ നിന്ന്‌ ദുരൂഹ സാഹചര്യത്തിലാണ്‌ വിദ്യാര്‍ത്ഥികളെ പിടികൂടിയത്‌. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ മൂന്ന്‌ ഫോണുകള്‍ ഒളിപ്പിച്ചു വെച്ചിരുന്നത്‌ കണ്ടെടുത്തത്‌. ഇതില്‍ നിറയെ നീലച്ചിത്രങ്ങളായിരുന്നു. തുടര്‍ന്ന്‌ സ്‌കൂള്‍ പി.ടി.എ യോഗം ചേര്‍ന്നുവെങ്കിലും സ്‌കൂളിന്റെ പേരിനെ ബാധിക്കുമെന്ന്‌ കരുതി സംഭവം പുറത്തറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. നിരവധി വിദ്യാര്‍ത്ഥികള്‍ റാക്കറ്റിന്റെ പിടിയിലായതായാണ്‌ വിവരം. 

നീലച്ചിത്രത്തിന്റെ ഉറവിടം വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ അധ്യാപകര്‍ക്ക്‌ ലഭിച്ചുവെങ്കിലും ഇതുസംബന്ധിച്ച്‌ അന്വേഷണം നടക്കാതെ വന്നതോടെ സെക്‌സ്‌ റാക്കറ്റ്‌ രക്ഷപ്പെടുകയാണ്‌. സംഭവം ചൈല്‍ഡ്‌ ലൈന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇത്‌ വ്യാപക പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്‌. വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ പണം ഈടാക്കി നീലച്ചിത്രങ്ങള്‍ ഫോണുകളിലേക്ക്‌ പകര്‍ത്തി നല്‍കുന്ന സംഘമാണ്‌ വിലസുന്നത്‌..

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex-Racket, School, Student.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.