Latest News

മലേഷ്യന്‍ വിമാന അപകടം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബന്ധുക്കള്‍

ബെയ്ജിങ്:  വിമാനം അപകടത്തില്‍പ്പെട്ട വിവരം മലേഷ്യന്‍ സര്‍ക്കാര്‍ 18 ദിവസം മറച്ചുവച്ചെന്ന ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്ത്.

വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുപകരം വിമാനത്തെ തേടി സമയം കളഞ്ഞെന്നാണ് ആരോപണം. വിമാനം തകര്‍ന്നത് സ്ഥിരീകരിച്ചതിന്റെ തെളിവുകള്‍ നല്‍കണമന്ന് ചൈനയും ആവശ്യപ്പെട്ടു

വിമാനം കാണാതായി 17 ദിവസത്തിന് ശേഷമാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം തകര്‍ന്നതായി ഒൌദ്യോഗിക സ്ഥിരീകരണം വന്നത്. മലേഷ്യന്‍ സര്‍ക്കാരിന്റെ വിശദീകരണം വൈകിയതില്‍ യാത്രക്കാരുടെ ബന്ധുക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി. എയര്‍ലൈന്‍സും സൈന്യവും യഥാര്‍ഥ സത്യം പുറത്തറിയിക്കുന്നതില്‍ പരാജയപ്പെട്ടു. ലോക ജനതയെ ഇവര്‍ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ബെയ്ജിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മലേഷ്യന്‍ സര്‍ക്കാരിനെതിരെ ഇവര്‍ രൂക്ഷമായി പ്രതികരിച്ചത്.

കഴിഞ്ഞ നാളുകളില്‍ വലിയ തുകയും മനുഷ്യശേഷിയുമാണ് തിരച്ചിലിനായി വിനിയോഗിച്ചത്. അമൂല്യമായ സമയം ഇതിനായി മലേഷ്യന്‍ സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. മലേഷ്യന്‍ അധികൃതരുടെ അനാസ്ഥമൂലം നഷ്ടപ്പെട്ടത് 154 പേരുടെ ജീവനാണെന്നും ചൈനയില്‍ നിന്നുള്ള യാത്രക്കാരുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. നടപടി നീണ്ടതില്‍ പ്രതിഷേധിച്ച് ചൈനയിലെ മലേഷ്യന്‍ എംബസിക്ക് മുന്നില്‍ ബന്ധുക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malayasian Airlenes.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.