Latest News

യുവതിക്കൊപ്പം നഗ്നചിത്രമെടുത്ത് ഗള്‍ഫുകാരനില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

കാസര്‍കോട്: യുവതിയോടൊപ്പംനിര്‍ത്തി നഗ്നഫോട്ടോയെടുത്ത് ഗള്‍ഫുകാരനില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്കള പാണലത്തെ യുവാവിന്റെ പരാതിയില്‍ സുഹൃത്ത് ഷമീര്‍, ഷാഹിദ്, റിയാസ് എന്ന ഇല്യാസ്, സമീര്‍, മിഷാഹ് എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞദിവസം നഗരത്തിലെ ഒരു ഹോട്ടലിലാണ് സംഭവം. ഗള്‍ഫുകാരനും സുഹൃത്തും ചേര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. പിന്നിട് സീരിയല്‍നടിയെന്ന് അവകാശപ്പെടുന്ന യുവതിയും 10 പേരടങ്ങിയ സംഘവും മുറിയില്‍ക്കയറി ഗള്‍ഫുകാരനോട് 10 ലക്ഷം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍, പരാതിക്കാരന്റെ വസ്ത്രങ്ങള്‍ അഴിച്ച് യുവതിയുടെ കൂടെ നിര്‍ത്തി ഫോട്ടോയെടുത്തു. പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ എല്ലാെരയും കാണിക്കുമെന്നായി ഭീഷണി. മൂന്നുലക്ഷം ഉടന്‍ തരണമെന്നും ബാക്കി ഒരാഴ്ചക്കുള്ളില്‍ മതിയെന്നുമായിരുന്നു സംഘം ആവശ്യപ്പെട്ടത്.

തന്റെ കൈവശം ഇത്രയും പണമില്ലെന്നും ഒരു സുഹൃത്തില്‍നിന്നും വാങ്ങിത്തരാമെന്നും ഗള്‍ഫുകാരന്‍ പറഞ്ഞു. തുടര്‍ന്ന് ഗള്‍ഫുകാരന്റെ സുഹൃത്തിന്റെ വീട്ടിലെത്തി. പണത്തിന്റെ കാര്യം സംസാരിക്കുന്നതിനിടെ ഗള്‍ഫുകാരന്‍ ആംഗ്യഭാഷയിലൂടെ സുഹൃത്തിന് രഹസ്യസന്ദേശം നല്‍കി. പണം ഇല്ലെന്നുപറഞ്ഞ് സുഹൃത്ത് ഇവരെ മടക്കിയശേഷം പോലീസില്‍ വിവരമറിയിച്ചു. പോലീസ് പറഞ്ഞത് പ്രകാരം ഗള്‍ഫുകാരനെ വിളിച്ച സുഹൃത്ത്, പണം തരാമെന്നും ബിസി റോഡിലെത്തണമെന്ന് നിര്‍േദശിക്കുകയുമായിരുന്നു.

സംഘം ബി.സി. റോഡില്‍ എത്തിയസമയം കാറില്‍ മഫ്തിയില്‍ പോലീസ് സംഘവുമെത്തി. സംശയം തോന്നിയ 10 അംഗസംഘം ഓടിരക്ഷപ്പെട്ടു. കൂട്ടത്തില്‍ മൂന്നുപേരെ മാത്രമാണ് പിടികൂടാനായത്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടല്‍, പരിക്കേല്‍പ്പിക്കല്‍, കവര്‍ച്ചശ്രമം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എസ്.ഐ. ടി.ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘം ഹോട്ടല്‍ജീവനക്കാരുടെ മൊഴിയെടുത്തു. പരാതിക്കാരന്റെ കാറും മൊബൈല്‍ഫോണും സംഘം കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.