മട്ടന്നൂര്‍: സംഘപരിവാറിനെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോണ്‍ഗ്രസ്സിനില്ലെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. മട്ടന്നൂരില്‍ എല്‍.ഡി.എഫ്. പഴശ്ശി, മട്ടന്നൂര്‍ ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സേനയില്ലാത കമാന്‍ഡറും കമാന്‍ഡറില്ലാത സേനയുമായി പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ച്ച നേരിടുകയാണ്. ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് ബി.ജെ.പി.യുമായി സന്ധി ചെയ്യുകയാണ്. ബദല്‍ ഇടതുമതേതരമുന്നണിയാണ്. കേരളത്തില്‍ ഇടതുപക്ഷം ശക്തിയായി നിലകൊള്ളുന്നതിലാണ് 'മോദി മോഡല്‍' പരീക്ഷിക്കപ്പെടാത്തത്.
വി.കെ.സുരേഷ്ബാബു അധ്യക്ഷതവഹിച്ചു. സ്ഥാനാര്‍ഥി പി.കെ.ശ്രീമതി, എം. പ്രകാശന്‍, കെ.കെ.ശൈലജ, പാട്യം രാജന്‍, പ്രൊഫ. അബ്ദുള്‍ വഹാബ്, യു. ബാബു ഗോപിനാഥ്, സന്തോഷ് മാവില എന്നിവര്‍ സംസാരിച്ചു.



No comments:
Post a Comment