പത്തനംതിട്ട: കുടത്തിനുള്ളില്‍ കുടുങ്ങിയ നാലു വയസുകാരന് പുറത്തിറങ്ങാനാവാതെ വന്നതോടെ അരമണിക്കൂറോളം വീട്ടുകാരും പരിസരവാസികളും ആശങ്കയിലായി. ഒടുവില്‍ അഗ്നിശമന സേന എത്തി കുടം മുറിച്ചു കുഞ്ഞിനെ പുറത്തെടുത്തു. മൈലപ്ര കാട്ടിന്‍പുത്തന്‍വീട്ടില്‍ പ്രേം പ്രകാശിന്റെ മകന്‍ സഞ്ജയ് ആണ് കുടത്തില്‍ കുടുങ്ങിയത്. അച്ഛനുമായുള്ള സൌന്ദര്യപ്പിണക്കത്തിനിടെ വീടിനു പുറത്തേക്കോടിയ കുഞ്ഞ് മുറ്റത്തു വെള്ളം സൂക്ഷിച്ചിരുന്ന അലുമിനിയം കുടത്തില്‍ കയറുകയായിരുന്നു.
പക്ഷേ, കാല് മടങ്ങിയതോടെ അരയ്ക്കു താഴെയുള്ള ഭാഗം കുടത്തില്‍ കുടുങ്ങി. ബഹളം കേട്ടെത്തിയ വീട്ടുകാര്‍ കുടം ചരിച്ച് വെള്ളം പുറത്തേക്കൊഴുക്കിയെങ്കിലും സഞ്ജയിനെ പുറത്തിറക്കാന്‍ പറ്റിയില്ല. സമീപവാസികള്‍ എത്തി നടത്തിയ ശ്രമവും വിഫലമായി. പിന്നീടാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. പ്രേം പ്രകാശിന്റെയും ഭാര്യ സബിതയുടെയും ഏകമകനാണ് സഞ്ജയ്.
അസി. സ്റ്റേഷന്‍ ഓഫിസര്‍ എസ്. ഹരിഹരന്‍ചെട്ടിയാര്‍, ലീഡിങ് ഫയര്‍മാന്‍ കെ. അശോകന്‍, ഫയര്‍മാന്‍മാരായ വിമല്‍കുമാര്‍, ഷിന്റോ ജോസ്, അശോക്, സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ കുടത്തില്‍ നിന്ന് പുറത്തെടുത്തത്.

No comments:
Post a Comment