തലശ്ശേരി: യുവാക്കളുടെ പീഡനത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിധിപറയുന്നത് തലശ്ശേരി അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എ.എഫ്.വര്‍ഗീസ് 21-ലേക്ക് മാറ്റി. പാപ്പിനിശ്ശേരിയിലെ ടി.ഷഹനാസ്(33), കെ.പി.ഷമീര്‍(32) എന്നിവരാണ് കേസിലെ പ്രതികള്‍.
ഒന്നാം പ്രതി ഷഹനാസ് പെണ്‍കുട്ടിയുമായി സ്‌നേഹം നടിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ഷഹനാസ് പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നത് രണ്ടാം പ്രതി ഷമീര്‍ മൊബൈലില്‍ പകര്‍ത്തി. ഇതു കാണിച്ച് പെണ്‍കുട്ടിയെ ബലമായി പീഡിപ്പിച്ചതിലുള്ള മനോവിഷമംകാരണം വിദ്യാര്‍ഥിനി ആത്മഹത്യചെയ്‌തെന്നാണ് കേസ്.
പാപ്പിനിശ്ശേരി സ്വദേശിനിയും കണ്ണൂര്‍ അമൃതാ കോളേജ് വിദ്യാര്‍ഥിനിയുമായ ഇരുപതുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2007 നവംബര്‍ 17ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.ജെ.ജോണ്‍സണ്‍ ഹാജരായി.

No comments:
Post a Comment