കൊച്ചി: എത്രത്തോളം തിരക്കുണ്ടായാലും ലോകത്തിന്റെ എവിടെയായാലും മമ്മൂട്ടി വോട്ട് ചെയ്യുന്നതു മുടക്കാറില്ല. ഇത്തവണയും ഷൂട്ടിങ് നിര്‍ത്തിവച്ചു മമ്മൂട്ടിയെത്തി. പക്ഷേ വോട്ടര്‍പട്ടിക കണ്ടപ്പോള്‍ ഞെട്ടി. പട്ടികയില്‍ നിന്ന് പേര് വെട്ടിനിരത്തിയിരിക്കുന്നു. പോളിങ്ങിന്റെ പതിനൊന്നാം മണിക്കൂറില്‍ ഇനിയൊന്നും ചെയ്യാനില്ല.
പനമ്പിളളി നഗറിലെ എയ്റ്റ്ത് ക്രോസ് റോഡിലാണ് മമ്മൂട്ടിയിപ്പോള്‍ താമസിക്കുന്നത്. പക്ഷേ വോട്ടര്‍പട്ടികയിലെ വിലാസം നേരത്തെ താമസിച്ചിരുന്ന ഗാന്ധിനഗറിലെ സ്‌കൈലൈന്‍ വില്ലയിലെ വിലാസത്തിലാണ്. ഈ വിലാസം മാറ്റാന്‍ മമ്മൂട്ടി അപേക്ഷ നല്കിയിട്ടില്ല. എന്നിട്ടും വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടതെങ്ങനെയെന്നറിയില്ല മെഗാസ്റ്റാറിന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടിക്ക് വോട്ടുണ്ടായിരുന്നു.
ഇത്തവണത്തെ തിരഞ്ഞെടുപ്പ് മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം പ്രത്യേകതയുള്ളതുമായിരുന്നു. കോട്ടയം മണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കുമെന്നായിരുന്നു ആദ്യത്തെ പ്രചാരണം. ഇന്നസെന്റിനെ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാക്കിയതിനുപിന്നില്‍ മമ്മൂട്ടിയാണെന്നതായിരുന്നു പിന്നീടു കേട്ട തിരഞ്ഞെടുപ്പ് വര്‍ത്തമാനം.

No comments:
Post a Comment