കോഴിക്കോട്: വെള്ളിത്തിരയില്‍ തിളങ്ങുന്ന നിരവധി താരങ്ങള്‍ സ്‌ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ എത്തിയിട്ടുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടത്താനും ഒരു സിനിമാ നടനെത്തുന്നു.
മറ്റാരുമല്ല നമ്മുടെ സന്തോഷ് പണ്ഡിറ്റ്. കോഴിക്കോട് ജില്ലയിലെ പൂവത്തുപറമ്പില്‍ പോളിംഗ് ഉദ്യോഗസ്‌ഥനായി എത്തുന്ന സന്തോഷ് പണ്ഡിറ്റ് സിനിമ ഉള്‍പ്പെടെയുള്ള തിരക്ക് മാറ്റിവെച്ച് സീരയസ്സായി.
ഇറിഗേഷന്‍ വകുപ്പിലെ ഓവര്‍സീവറായ സന്തോഷ് പണ്ഡിറ്റ് ഇത് രണ്ടാം തവണയാണ് പോളിംഗ് ഉദ്യോഗസ്‌ഥനായി എത്തുന്നത്. മിനിമോളുടെ അച്‌ഛന് പിന്നാലെ സിനിമയ്‌ക്കും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും നടന്‍ തല്‍ക്കാലം വിട നല്‍കി.
കൃഷ്‌ണനും രാധയും എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സന്തോഷ് പണ്ഡിറ്റ് പോളിംഗ് ഓഫീസറാകുന്ന ബൂത്തില്‍ ജനത്തിരക്ക് ഏറുമെന്ന ആശങ്കയില്‍ താരത്തിന്റെ സുരക്ഷയ്‌ക്കായി പോലീസിനെ വിന്യസിപ്പിക്കണോ എന്ന ആശങ്ക പോലും ഉയരുന്നുണ്ട്.
അടുത്തിടെ താരം രണ്ടാമത്തെ സിനിമയായ മിനിമോളുടെ അച്‌ഛനുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നെങ്കിലും കൃഷ്‌ണനും രാധയ്‌ക്കും കിട്ടിയ പ്രതികരണം ഈ ചിത്രത്തിന് കിട്ടിയിരുന്നില്ല.

No comments:
Post a Comment