മലപ്പുറം: ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ പോലീസ് സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.
എടപ്പാള്‍ മാണൂര്‍ കോട്ടുകാട്ടില്‍ പരേതനായ സൈനുദ്ദീന്റെ (ബാവ) മകള്‍ ഹനീഷ (23) ആണ് പോലീസ്സ്‌റ്റേഷനില്‍ വനിതാസെല്ലിന് പുറത്ത് ഫാനില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 6.10-നാണ് സംഭവം. എ.എസ്.ഐ തിലകന്‍, സീനിയര്‍ സി.പി.ഒ ഗിരീഷ്, സി.പി.ഒ രതിക എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞമാസം 19ന് ബസ്സില്‍ പടിഞ്ഞാറങ്ങാടി സ്വദേശിനിയുടെ ബാഗില്‍നിന്ന് 13.5 പവന്‍ സ്വര്‍ണാഭരണങ്ങളും എ.ടി.എം കാര്‍ഡും കവര്‍ന്ന സംഭവത്തിലാണ് ചങ്ങരംകുളം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സ്വര്‍ണാഭരണം വിറ്റ എടപ്പാളിലെ രണ്ട് ജ്വല്ലറികളില്‍നിന്ന് ബുധനാഴ്ചതന്നെ പോലീസ് ഇവരുമായെത്തി അവ വീണ്ടെടുത്തിരുന്നു.
ഇതിനുശേഷം സ്റ്റേഷനിലെത്തിച്ച യുവതിയെ വനിതാപോലീസിന്റെ കസ്റ്റഡിയില്‍വെച്ചു. ഈ സമയത്തൊന്നും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. രാവിലെ ആറുമണിക്ക് ഹനീഷ മൂത്രപ്പുരയില്‍ കയറി. അപ്പോള്‍ വനിതാപോലീസ് പുറത്ത് കാവലുണ്ടായിരുന്നു. പിന്നീട് വനിതാപോലീസ് മൂത്രപ്പുരയില്‍ കയറിയ സമയത്ത് വനിതാസെല്ലിന് മുന്നിലുള്ള ഹാളില്‍ രണ്ട് ബെഞ്ചുകള്‍ കൂട്ടിയിട്ട് അതില്‍ കസേരകയറ്റിയിട്ട് സ്വന്തം ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് ഫാനില്‍ തൂങ്ങുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പാറാവുകാരനും ജി.ഡി ചാര്‍ജും ശബ്ദംകേട്ട് ഓടിവന്ന് താഴെയിറക്കി എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബസ്സില്‍നിന്ന് ഇവര്‍ കവര്‍ന്ന ആഭരണങ്ങള്‍ എടപ്പാളില്‍ വില്പന നടത്തുകയും എ.ടി.എം കാര്‍ഡുപയോഗിച്ച് ഇവരുടെ നിര്‍ദേശാനുസരണം സഹായിയായ വിപിന്‍ കുറ്റിപ്പുറത്തെ എ.ടി.എം കൗണ്ടറില്‍നിന്ന് 55,000 രൂപ എടുക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത് എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നുവത്രെ. ഈ ദൃശ്യം വീണ്ടെടുത്താണ് പോലീസ് വിപിനെയും ഹനീഷയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
സംഭവം പുറത്തറിഞ്ഞതോടെ നൂറുകണക്കിന് ജനങ്ങള്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടിയെങ്കിലും തിരൂര്‍ ഡിവൈ.എസ്.പി അസൈനാര്‍, പൊന്നാനി സി.ഐ മനോജ് കബീര്‍, എസ്.ഐ വി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമൊരുക്കിയതിനാല്‍ അനിഷ്ടസംഭവമൊന്നും ഉണ്ടായില്ല.
മൃതശരീരം സൂക്ഷിച്ച എടപ്പാള്‍ ആസ്പത്രി മോര്‍ച്ചറിക്ക് മുന്നിലും വന്‍ ജനക്കൂട്ടമുണ്ടായിരുന്നു. മലപ്പുറം പോലീസ് മേധാവി എസ്. ശശികുമാര്‍, ഡിവൈ.എസ്.പിമാരായ അസൈനാര്‍, ആര്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
പൊന്നാനി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി. വിനോദ്, തിരൂര്‍ ആര്‍.ഡി.ഒ എ. ഗോപാലന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതശരീരം ഉച്ചയോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment