Latest News

സോഷ്യല്‍മീഡിയയില്‍ നൊമ്പരമായി സൈതലവിയുടെ ദാരുണ അന്ത്യം

മലപ്പുറം: റിയാദില്‍ സൗദി പൗരന്‍ നടുറോഡിലിട്ട് കുത്തിക്കൊന്ന മലപ്പുറം ചെമ്മാട് പന്താരങ്ങാടി പടിഞ്ഞാരങ്കല്‍ കളിത്തൊടി മുഹമ്മദിന്റെ മകന്‍ സൈതലവി (36)യുടെ മരണ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ നൊമ്പരക്കാഴ്ചയാവുന്നു.

റിയാദ് ബദീഅ ഏരിയയില്‍ തിങ്കളാഴ്ചയാണു സമീപത്തെ ഗ്രോസറി ഷോപ്പില്‍ ജോലിചെയ്യുകയായിരുന്ന സൈതലവിയെ സൗദിപൗരന്‍ പിന്തുടര്‍ന്ന് കുത്തിക്കൊന്നത്. ഷോപ്പിനു പുറത്തുവച്ചാണ് പ്രതി കത്തികൊണ്ട് സൈതലവിയെ കുത്തിയത്. രക്ഷപ്പെടാന്‍ ഓടിയ സൈതലവി റോഡില്‍ തളര്‍ന്നുവീണപ്പോള്‍ പ്രതി കുത്തിക്കൊല്ലുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

റോഡില്‍ രക്തംവാര്‍ന്നു കിടക്കുന്ന യുവാവിനെ ആഞ്ഞുകുത്തുന്ന പ്രതിയുടെ നേരെ ഒരാള്‍ വാഹനം ഓടിക്കുന്നതിന്റെയും പ്രതി തെന്നിമാറുന്നതിന്റെയും ദൃശ്യവും വീഡിയോയിലുണ്ട്. ഇതിനു ശേഷം പ്രതി വീണ്ടും സൈതലവിയെ കുത്തി മരണം ഉറപ്പാക്കിയതിന്റെ ശേഷം നടന്നു നീങ്ങുന്ന വീഡിയോ റോഡരുകിലെ കാറിന്റെ മറവിലിരുന്നാണ് പകര്‍ത്തിയിട്ടുള്ളത്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.