Latest News

ആക്രമണത്തില്‍ തളരാതെ പ്രചാരണരംഗത്ത് സജീവമായി അബ്ദുസ്സലാം

തൃക്കരിപ്പൂര്‍: പാര്‍ലമെന്റ് മണ്ഡലം എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി എന്‍ യു അബ്ദുസ്സലാം ബുധനാഴ്ച തൃക്കരിപ്പൂര്‍ മണ്ഡലത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് വച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സംഘം ലീഗ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായതിനാല്‍ വൈകീട്ട് നാലിന് ശേഷം മാത്രമാണ് സ്ഥാനാര്‍ഥിക്ക് പര്യടനത്തിനിറങ്ങാനായത്.

രാവിലെ തൈക്കടപ്പുറത്ത് പ്രചാരണം പ്രവാസി ഫോറം ജില്ലാ പ്രസിഡന്റ് സി ടി സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. തങ്ങളുടെ മുദ്രാവക്യം ജനങ്ങള്‍ ഏറ്റെടുത്തുവെന്നതിന്റെ ഉദാഹരണമാണ് മാഫിയാ രാഷ്ട്രീയത്തിന്റെ വക്താക്കളായ ലീഗ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ അക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റസാഖ് ഹാജി പറമ്പത്ത് സംസാരിച്ചു. തുടര്‍ന്ന് കോട്ടപ്പുറത്ത് പ്രചാരണ വാഹനം എത്തുമ്പോഴേക്കും സംസ്ഥാന രാഷ്ട്രീയത്തി ല്‍ ഇരു മുന്നണികളും നടത്തുന്ന ഒത്തുതീര്‍പ്പ് രാഷ്ടീയത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു എസ്.ഡി.പി.ഐ. കണ്ണൂര്‍ ജില്ലാ നേതാവ് മസൂദ് മാട്ടൂല്‍, കോട്ടപ്പുറത്തെ സ്വീകരണത്തിന് ശേഷം നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷന്‍, ചെറുവത്തൂര്‍, മടക്കര, മാവിലാക്കടപ്പുറം, പടന്ന, എടച്ചാക്കൈ, കൈക്കോട്ടുകടവ്, ഉടുമ്പുന്തല, മാടക്കാല്‍, ഒളവറ, മൈതാനി, കാരോളം, ബീരിച്ചേരി, തങ്കയം എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം തൃക്കരിപ്പൂര്‍ ടൗണില്‍ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ എം ടി പി റഫീഖ്, സാബിര്‍ തൃക്കരിപ്പൂര്‍, അഷ്‌റഫ് തൈക്കടപ്പുറം സംസാരിച്ചു. സമാപന പൊതുയോഗത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമം ഉപേക്ഷിച്ച് സ്ഥാനാര്‍ഥി എന്‍ യു അബ്ദുസ്സലാമും എത്തി. ഇത് പ്രവര്‍ത്തകരില്‍ ആഹ്ലാദം പരത്തി.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.