Latest News

ആസ്​പത്രിയില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതി മുങ്ങി;പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മംഗലാപുരം: ആസ്​പത്രിയില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതി രാത്രി പോലീസിനെ വെട്ടിച്ച് മുങ്ങി. സംഭവത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയും കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്തു.

ബ്രഹ്മരക്കുടുലു ടോള്‍ബൂത്ത് ആക്രമിച്ച കേസിലെ പ്രതി മുഹമ്മദ് ഷമീര്‍ ആണ് മംഗലാപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍നിന്ന് മുങ്ങിയത്. ടോള്‍ ബൂത്ത് ആക്രമണത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആസ്​പത്രിയില്‍ ചികിത്സ തേടി. ഇത് രഹസ്യമായറിഞ്ഞ പോലീസ് അവിടെ കാവലിന് പോലീസിനെ നിയോഗിച്ചു. ആസ്​പത്രി വിട്ട ഉടനെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് കഴിഞ്ഞദിവസം രാത്രി ആസ്​പത്രിജീവനക്കാരെയും പോലീസിനെയും വെട്ടിച്ച് പ്രതി മുങ്ങിയത്.

ആസ്​പത്രിയില്‍ സുരക്ഷാ ക്രമീകരണമൊരുക്കാന്‍ ചുമതലയുണ്ടായിരുന്ന ബണ്ട്വാള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജശേഖര്‍ മൈസ്ത്രി, കോണ്‍സ്റ്റബില്‍ ശേഷപ്പ എന്നിവരെയാണ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഡ്യട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡുകള്‍ക്കെതിരെയും നടപടിയെടുക്കാന്‍ കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.