Latest News

യുവാവിനെ കൊന്ന് മണല്‍ക്കൂനയില്‍ തള്ളിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കൊലപ്പെടുത്തി മണല്‍ക്കൂനയില്‍ മൃതദേഹം തള്ളിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുമ്പള പേരാല്‍ സ്വദേശി അഫ്‌സല്‍(20)ആണ് പിടിയിലായത്.

പേരാല്‍ ബെട്ട്യാരി വളപ്പില്‍ മുഹമ്മദിന്റെ മകന്‍ ഷെഫീഖിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കേസില്‍ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചുവെന്നാണ് അഫ്‌സലിന് എതിരേയുള്ള കുറ്റം. പ്രതികളുടെ ചോര പുരണ്ട വസ്ത്രങ്ങള്‍ മാറ്റി അവര്‍ക്ക് പുതിയ വസ്ത്രങ്ങള്‍ എത്തിച്ചു കൊടുത്തത് ഇയാളാണത്രെ. അതിനിടെ കൊലക്ക് ഉപയോഗിച്ച കത്തികളിലൊന്ന് പോലീസ് കണ്ടെടുത്തു.

മൊഗ്രാല്‍ പുഴക്കടവില്‍ നിന്നാണ് കത്തി കണ്ടെടുത്തത്. കഴിഞ്ഞ 27ന് വൈകീട്ടാണ് ഷെഫീഖിന്റെ മൃതദേഹം വീട്ടില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെ പാറപ്പുറത്ത് ഭവന പദ്ധതി സമുച്ചയത്തിനിറക്കിയ മണല്‍ക്കൂൂനക്കുള്ളില്‍ കാണപ്പെട്ടത്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Shafeeq Murder- case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.