Latest News

ബുധനാഴ്ച വൈകിട്ട് ഒരു മണിക്കൂര്‍ കേബിള്‍ ഓപ്പറേറ്ററുമാര്‍ ചാനലുകള്‍ ഓഫ് ചെയ്യും

കൊച്ചി: കേബിള്‍ ടി.വി. ശൃംഖലകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടക മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഒരു മണിക്കൂര്‍ ചാനലുകള്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കും.

വൈകിട്ട് ആറ് മുതല്‍ ഏഴ് വരെയാണ് ചാനലുകള്‍ ഓഫ് ചെയ്യുക. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസേസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

കേബിള്‍ ടിവി ശൃംഖലകള്‍ക്കായി വൈദ്യുതി പോസ്റ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള വാടക 1998-ല്‍ ഒരു പോസ്റ്റിന് 17 രൂപയായാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് 2003-ല്‍ ഇത് 108 രൂപയായി ഉയര്‍ത്തി. 2012-ല്‍ നിരക്ക് 311 രൂപയായി വര്‍ധിപ്പിക്കുകയും വര്‍ഷം തോറും 12 ശതമാനം നിരക്ക് ഉയര്‍ത്താനും തീരുമാനിച്ചിരുന്നു. ഇതിനെതിരേ നിരവധി നിവേദനങ്ങള്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സമര്‍പ്പിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഇതോടെയാണ് സമരം നടത്താന്‍ ഓപ്പറേറ്റര്‍മാര്‍ തീരുമാനിച്ചത്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Cable tv Operaters, Chanel.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.