പുനലൂര്‍: കൊല്ലം ലോകസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എ.ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗതാഗതം തടസ്സെപ്പെടുത്തിയെന്ന് കാട്ടി സിനിമാതാരം മുകേഷിനെതിരെ പുനലൂര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ 24 ന് വൈകിട്ടാണ് റോഡ് ഷോയുമായി മുകേഷ് പുനലൂരില്‍ എത്തിയത്. തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് എം.എ.ബേബിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച നടന്‍ ചെമ്മന്തൂര്‍, മാര്‍ക്കറ്റ്, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, കലയനാട് എന്നിവിടങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പുനലൂര്‍ പോലീസ് കേസെടുത്തിട്ടുള്ളത്.
എന്നാല്‍ മുകേഷ് എങ്ങും ഗതാഗതം തടസ്സപ്പെടുത്തി പ്രസംഗിച്ചിട്ടില്ലെന്ന് റോഡ് ഷോയ്ക്ക് ചുക്കാന്‍ പിടിച്ച, സി.പി.എമ്മിന്റെ പുനലൂര്‍ ഏരിയാ സെക്രട്ടറി എം.എ.രാജഗോപാല്‍ പറഞ്ഞു. . മികച്ച കലാകാരനെ ഇത്തരം കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നിയമപരമായും രാഷ്ടീയമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

No comments:
Post a Comment