പാരീസ്: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് ന്റെ പേരില്‍ എണ്‍പത്തിരണ്ടുകാരിയായ കൂട്ടുകാരിയെ കൊന്ന തൊണ്ണൂറ്റിമൂന്നുകാരന് പത്തുവര്‍ഷത്തെ തടവുശിക്ഷ. മാര്‍സല്‍ ഗ്വില്ലറ്റ് എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. ഫ്രാന്‍സിലാണ് സംഭവം.
കൊല്ലപ്പെട്ട നിക്കോള്‍ എല്‍ഡിബിന്റെ വീട്ടിലെത്തിയ ഇയാള്‍ അവരെ അക്രമിച്ച് കീഴ്‌പെടുത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച വാച്ചിലെ രക്തം ഡിഎന്‍.എ ടെസ്റ്റില്‍ ഗില്ലറ്റിന്റേതാണെന്ന് തെളിത്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. 2011 ഡിസംബറിലാണ് കൊലനടന്നത്. അഞ്ചു മാസത്തിന് ശേഷമാണ് ഗ്വില്ലറ്റ് പിടിയിലാകുന്നത്.
നിക്കോളിന്റെ വീടിന് സമീപമുള്ള പുഴയില്‍ നിന്നാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളും ക്ഷതങ്ങളും ഉണ്ടായിരുന്നു. പ്രണയാഭ്യാര്‍ത്ഥന നിഷേധിച്ചതില്‍ കലിപൂണ്ടാണ് താന്‍ കൊലനടത്തിയതെന്ന് ഗ്വില്ലറ്റ് പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട നിക്കോളുമായും അവരുടെ ഭര്‍ത്താവുമായും വളരെ അടുത്ത ബന്ധമായിരുന്നു ഗ്വില്ലറ്റിനുണ്ടായിരുന്നത്.കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന്റെ പേരിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

No comments:
Post a Comment