Latest News

ഒമ്പതുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെതിരെയുള്ള കൊലക്കേസ് പാക് കോടതി പിന്‍വലിച്ചു

ലാഹോര്‍: വെറും ഒമ്പതുമാസം മാത്രം പ്രായമായ കുഞ്ഞിനെതിരെ ചുമത്തിയിരുന്ന കൊലപാതകക്കുറ്റം പാക് കോടതി പിന്‍വലിച്ചു. തന്റെ കുടുംബത്തിലെ 12 അംഗങ്ങള്‍ക്കൊപ്പം കൊലപാതകം നടത്താന്‍ ശ്രമം നടത്തിയെന്ന കുറ്റമാണ് കുഞ്ഞിനെതിരെ ചുമത്തിയിരുന്നത്.

കൊലപാതകം ആസൂത്രണം ചെയ്യല്‍ , പോലീസിനെ ഭീഷണിപ്പെടുത്തല്‍ , ക്രമസമാധാന നടപടികളില്‍ ഇടപെടല്‍ എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട മുഹമ്മദ് മൂസ ഖാന്‍ എന്ന ഒന്‍പതുമാസം പ്രായമായ കുഞ്ഞ് രണ്ടുതവണ ലാഹോറിലെ കോടതിയില്‍ ഹാജരാകേണ്ടിയും വന്നു. കുഞ്ഞിനെതിരെയുള്ള കേസ് ഇനി ഒരിക്കലും കോടതിയിലെത്തരുതെന്ന് ജഡ്ജി മുന്നറിയിപ്പ് നല്‍കി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്, നീതിന്യായ വ്യവസ്ഥയെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് കുഞ്ഞിനെതിരെ പാക് പോലീസ് കൊലപാതക കുറ്റം ചുമത്തിയത്. കളവുമുതല്‍ അന്വേഷിച്ചെത്തിയ പോലീസിനെ കുട്ടിയും വീട്ടുകാരും ചേര്‍ന്ന് കല്ലെറിഞ്ഞ് കെലപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കോടതിയില്‍ ഹാജരാക്കേണ്ടി വരികയായിരുന്നു.

കടുത്ത ചൂടിയിനിടയില്‍ കോടതിയിലെത്തിയ കുഞ്ഞിന് ആകെയുള്ള ആശ്വാസം അമ്മ നല്‍കിയ പാല്‍കുപ്പിയായിരുന്നു. സംഭവം വിവാദമായതോടെ കുട്ടിക്കെതിരെ കേസെടുത്ത സബ് ഇന്‍സ്പക്ടര്‍ കാശിഫ് അഹമദ്ദിനെ പോലീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു.

കുട്ടിയും മാതാപിതാക്കളും താമസിക്കുന്ന മേഖലയില്‍ കടുത്ത വൈദ്യുതി ക്ഷാമമാണ് അനുഭവപ്പെടുന്നത്. അതിനെതിരെയുള്ള പ്രതിഷേധത്തില്‍ പലപ്പോഴും മുന്നില്‍ നില്‍ക്കാറുള്ളത് കുട്ടിയുടെ പിതാവായിരുന്നു. പോലീസിനെതിരെ പലപ്പോഴും ഇക്കാര്യത്തില്‍ കശപിശയുമുണ്ടാവാറുണ്ട്.

അതേത്തുടര്‍ന്നുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ പോലീസ് കള്ളക്കേസെടുക്കുകയാണെന്നാണ് കുട്ടിയുടെ കുടുബത്തിന്റെ വാദം. മുമ്പ് കേസ് പരിഗണനക്കെത്തിയപ്പോള്‍ തങ്ങളുടെ അധികാര പരിധിക്ക് പുറത്തായതിനാല്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കോടതി കൈയൊഴിയുകയായിരുന്നു.

അതേത്തുടര്‍ന്ന് സംഭവത്തില്‍ ഇടപെടുമെന്ന് പാക് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചതോടെയാണ് പോലീസ് കേസ് പിന്‍വലിച്ചത്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lahor, Child, Police, Murder Case, Court-Order

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.