ആലക്കോട്: വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ അപ്രതീക്ഷിത ഇടിമിന്നല്‍ മലയോരത്ത് വ്യാപക നാശം വിതച്ചു. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു വീട് പൂര്‍ണ്ണമായി തകരുകയും ചെയ്തു. ആലക്കോട് വ്യാപാര ഭവന്‍ ജീവനക്കാരി കൊട്ടയാട്ടെ മുതിരമലയില്‍ മിനി (42), മകന്‍ ഷിന്റു (22), മാവുംതന്തിലെ കല്ലാദേവകി (80), ഒറ്റതൈയിലെ തോട്ടുപുറത്ത് ജിസ്‌മോള്‍(25), ബല്‍ത്തങ്ങാടി സ്വദേശി ഗോഡ്‌വിന്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ മിനിയെയും ഷിന്റുവിനെയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശി
പ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. ഇടിമിന്നലേറ്റ് മിനിയുടെ ഓടിട്ട വീട് ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്നതുപോലെ ചിന്നിച്ചിതറിയ നിലയിലാണ്. മേല്‍ക്കൂരയും ഭിത്തിയുമെല്ലാം തകയ്യന്നുവീണു. ടി.വി. ഉള്‍പ്പെടെയുള്ള വീട്ടിലുണ്ടായിരുന്ന
മുഴുവന്‍ സാധനങ്ങളും തകര്‍ന്നു തരിപ്പണമായി.

രണ്ടര ലക്ഷത്തിലധികം രൂപയുടെ വന്‍ നഷ്ടമാണ് ഈ നിര്‍ദ്ധന കുടുംബത്തിന് സംഭവിച്ചത്. കിടപ്പാടവും ഇല്ലാതായി. വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് മിനിക്കും മകള്‍ക്കും മിന്നലേറ്റത്. ഷിബുവിന്റെ പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരുടെയും കഴുത്തിലുണ്ടായിരുന്ന
മാലകളും കരിഞ്ഞുപോയി. ഒറ്റതൈ പള്ളിയില്‍ ധ്യാനം നടക്കുന്നതിനിടെയാണ് ഗായക സംഘങ്ങളായ ഗോഡ്‌വിനും ജിസ്‌മോള്‍ക്കും മൈക്കില്‍ നിന്ന് മിന്നലേറ്റത്. ഇടിമിന്നലിനൊപ്പം കാറ്റും ഒറ്റതൈ മേഖലയിണ്‍ വ്യാപക നാശം വിതച്ചു.
മാലകളും കരിഞ്ഞുപോയി. ഒറ്റതൈ പള്ളിയില്‍ ധ്യാനം നടക്കുന്നതിനിടെയാണ് ഗായക സംഘങ്ങളായ ഗോഡ്‌വിനും ജിസ്‌മോള്‍ക്കും മൈക്കില്‍ നിന്ന് മിന്നലേറ്റത്. ഇടിമിന്നലിനൊപ്പം കാറ്റും ഒറ്റതൈ മേഖലയിണ്‍ വ്യാപക നാശം വിതച്ചു.
No comments:
Post a Comment