തിരുവനന്തപുരം: നാവിനുള്ളില്‍ 11 ലക്ഷത്തിന്റെ സ്വര്‍ണ്ണക്കട്ടി ഒളിപ്പിച്ചു കടത്തുകയായിരുന്ന ശ്രീലങ്കന്‍ സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടി. ശ്രീലങ്കന്‍ സ്വദേശിയായ മുഹമ്മദ് മന്‍സൂറിനെ(33) യാണ് 44 പവന് സ്വര്‍ണവുമായി പിടികൂടിയത്.
ഞായറാഴ്ച രാവിലെ 8.40 ന് കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനമായ യു.എല്‍161 ലാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. മറ്റ് ലഗേജുകള്‍ക്ക് പകരം ഹാന്‍ഡ് ബാഗ് മാത്രമാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്. തുടര്‍ന്ന് പരിശോധന നടത്തുമ്പോള്‍ ഇയാളുടെ സംസാരത്തിലുണ്ടായ വ്യത്യാസത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക മുറിയില്‍ കൊണ്ടുവന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വായ്ക്കകത്ത് നാവിനടിയില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെത്തിയത്. 400ഗ്രാം സ്വര്‍ണ്ണം പല തുണ്ടുകളാക്കി വായ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇവ പുറത്തെടുത്തശേഷം ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ കൂടുതല്‍ സ്വര്‍ണ്ണം ഒളിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ മന്‍സൂറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് കൂടുതല്‍ പരിശോധന നടത്തി. എങ്കിലും ഒന്നും കണ്ടെത്താനായില്ല.
ചെന്നൈയിലുള്ള ഒരാള്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. കൊളംബോ ചെന്നൈ റൂട്ടിലെ സ്ഥിരം യാത്രക്കാനാണ് മന്‍സൂര്‍. ആദ്യമായിട്ടാണ് തിരുവനന്തപുരം വഴി കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ സഞ്ജയ് ബംഗാര്ത്തലൈ, സൂപ്രണ്ട് ഇന്റലിജന്‍സ് കസ്റ്റംസ് ജയിംസ് .പി.ജോര്‍ജ്, ഇന്റലിജന്‍സ് ഓഫീസര്‍മാരായ ഷിബു, പ്രകാശ്, ഉത്സവ്, അജീപ് കുമാര്‍ എന്നിവരാണ് ഇയാളെ പിടികൂടിയത്. കസ്റ്റംസ് അധികൃതര്‍ ഇയാള്‍ക്കെതിരെ കേസെടുത്തു. അതേസമയം 20 ലക്ഷത്തിന് താഴെയായതിനാല്‍ അറസ്റ്റ്ചെയ്തില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Police, Gold Case, Police.
GREENWOODS | |
PUBLIC SCHOOL & JUNIOR COLLEGE | |
A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com |
No comments:
Post a Comment