Latest News

തടി കുറയ്ക്കാനും ശരീര സൌന്ദര്യം വര്‍ദ്ധിപ്പിക്കാനുമായി ശസ്ത്രക്രിയ നടത്തിയ നടന്‍ മരിച്ചു

മുംബൈ: തടി കുറയ്ക്കാനും ശരീര സൌന്ദര്യം വര്‍ദ്ധിപ്പിക്കാനുമായി ശസ്ത്രക്രിയ നടത്തിയ ബോളിവുഡ് - ടെലിവിഷന്‍ നടന്‍ മരിച്ചു. ബോളിവുഡ് ടെലിവിഷന്‍ നടന്‍ രാകേഷ് ദിവാനയാണ് അന്തരിച്ചത്. 200 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ദിവാനയെ ഏപ്രില്‍ 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തടികുറയ്ക്കാനുള്ള ശസ്ത്രക്രിയക്കു ശേഷം ശനിയാഴ്ച ഡിസ്‍ചാര്‍ജ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ ആരോഗ്യനില മോശമാകുകയും മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദമാകാം 48കാരനായ ഈ നടന്റെ മരണ കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. ആരോഗ്യം മോശമായി മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Bollywood, Actor, Rakesh Deewana, Obituary.

GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.