Latest News

ദുബൈ അന്താരാഷ്ട്ര സമാധാന സമ്മേളനം സമാപിച്ചു; മക്ക ഇമാമിന് ലോക സമാധാന അവാര്‍ഡ്

ദുബൈ: ലോക സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് ദുബൈ അന്താരാഷ്ട്ര സമാധാന സമ്മേളനം സമാപിച്ചു. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ 50000ഓളം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. 

സമ്മേളനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മുഹമ്മദ് ബിന്‍ റാശിദ് സമാധാന അവാര്‍ഡിന് മക്ക ഇമാം ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് അര്‍ഹനായി. 15 ലക്ഷം അമേരിക്കന്‍ ഡോളറാണ് (ഏകദേശം ഒമ്പത് കോടി രൂപ) അവാര്‍ഡ് തുക. ലോകത്ത് ഏറ്റവും കൂടുതല്‍ സമ്മാന തുകയുള്ള അവാര്‍ഡാണിത്. സമാധാന സമ്മേളനം ഡയറക്ടര്‍ അഹ്മദ് ശൈബാനി, ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസിന് അവാര്‍ഡ് സമ്മാനിച്ചു.
സമാധാനത്തിന്‍െറ ഉറവിടം ദൈവമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ഹുദ സാറ്റലൈറ്റ് ടി.വി മതകാര്യ ഉപദേശകന്‍ മുഹമ്മദ് സലാഹ് പറഞ്ഞു. സമാധാനം എന്ന പദം ഖുര്‍ആനില്‍ 140 തവണയാണ് ആവര്‍ത്തിക്കപ്പെട്ടത്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട വിധി നിര്‍ണയ രാവ് ഏറ്റവും സമാധാനപൂര്‍ണമായ ദിനങ്ങളിലൊന്നായിരിക്കും. സമാധാനത്തിന്‍െറ സന്ദേശം പ്രചരിപ്പിക്കുന്ന മതമാണ് ഇസ്ലാം. തീവ്രവാദത്തെ ഖുര്‍ആന്‍ ശക്തമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. 200 ലധികം രാജ്യക്കാര്‍ സമാധാനപരമായ ജീവിതം നയിക്കുന്ന ദുബൈ നഗരത്തില്‍ നടന്ന സമ്മേളനത്തിന് സമാധാന സന്ദേശം പ്രചരിപ്പിക്കാന്‍ കഴിയും.
കുടുംബത്തില്‍ പ്രധാന റോള്‍ വഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ സ്ത്രീകള്‍ക്ക് സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കുന്നതിലൂടെ ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മാതാക്കള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
അനിവാര്യമായ മരണം തേടിയത്തെുന്നതിന് മുമ്പ് സമാധാനത്തിന്‍െറ സന്ദേശം പ്രചരിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്ന് ശൈഖ് അഹ്മദ് ഹമദ് പറഞ്ഞു. ഭൂമിയില്‍ ഓരോരുത്തര്‍ക്കും കിട്ടിയ സമയം മരണാനന്തര ജീവിതത്തിന് വേണ്ടി ഉപയോഗപ്പെടുത്തണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സമാധാന സന്ദേശ പ്രചാരണവും വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സ്ത്രീകള്‍ക്ക് ഏറെ സ്വാതന്ത്ര്യം നല്‍കിയ മതമാണ് ഇസ്ലാമെന്ന് ടെക്സാസ് ദഅ്വ കണ്‍വെന്‍ഷന്‍ ഡയറക്ടര്‍ സൈദ് റഗിയ പറഞ്ഞു. സ്ത്രീയെയും പുരുഷനെയും വ്യത്യസ്ഥരായാണ് ദൈവം സൃഷ്ടിച്ചത്.
ഇരുവര്‍ക്കും വ്യത്യസ്ത അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണുള്ളതെന്ന് സൈദ് റഗിയ കൂട്ടിച്ചേര്‍ത്തു. 

ശൈഖ് ഡോ. തൗഫീഖ് ചൗധരി, ബയ്യിന ടി.വി സി.ഇ.ഒ നുഅ്മാന്‍ അലി ഖാന്‍, അബ്ദുല്‍ ബാരി യഹ്യ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
ഡോ. സാകിര്‍ നായിക് നേതൃത്വം നല്‍കിയ സംശയനിവാരണ സെഷനില്‍ വന്‍ പങ്കാളിത്തമുണ്ടായി.
സമാധാന കുംഭഗോപുരം, ശാസ്ത്രപ്രദര്‍ശനം, സമാധാന സന്ദേശ കാമ്പയിന്‍, ചില്‍ഡ്രന്‍സ് കോര്‍ണര്‍ എന്നിവയും ഒരുക്കിയിരുന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 13 പണ്ഡിതര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.