Latest News

സൗദിയില്‍ വാന്‍ മറിഞ്ഞ് അഞ്ച് മലപ്പുറം സ്വദേശികള്‍ മരിച്ചു

മലപ്പുറം: സൗദി അറേബ്യയിലെ ത്വാഇഫില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റിദ്വാനില്‍ കാറ്ററിങ് കമ്പനി തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അഞ്ച് മലപ്പുറം സ്വദേശികള്‍ മരിച്ചു. ജില്ലയില്‍നിന്നുള്ള ഒരാളടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

ദമ്മാം ആസ്ഥാനമായ സഅദ് ഉസ്മാന്‍ കാറ്ററിങ് കമ്പനിയുടെ റാബഗ് ശാഖയില്‍ ജോലി ചെയ്യുന്ന തിരൂര്‍ പയ്യനങ്ങാടി തങ്ങള്‍സ് റോഡിലെ ചന്ദ്രച്ചാട്ട് ആലിഹാജിയുടെ മകന്‍ മുഹമ്മദ് നവാസ് (26), ബന്ധു ചന്ദ്രച്ചാട്ട് മുഹമ്മദ് കുട്ടിയുടെ മകന്‍ നൗഷാദ് (26), കല്‍പകഞ്ചേരി കുറ്റിപ്പാല തൊണ്ടിയില്‍ പരേതനായ പോരുവിന്‍െറ മകന്‍ ശ്രീധരന്‍ (35), തിരൂര്‍ തലക്കാട് കുറ്റൂര്‍ കൊട്ടിയാട്ടില്‍ പരേതനായ വേലുവിന്‍െറ മകന്‍ ജനാര്‍ദനന്‍ (45), മലപ്പുറം മേല്‍മുറി അധികാരിത്തൊടിയില്‍ പരേതനായ കുഴിമാട്ടിക്കളത്തില്‍ അബ്ദുല്ല ഹാജിയുടെ മകന്‍ മുഹമ്മദ് സലീം (32) എന്നിവരാണ് മരിച്ചത്.

സഹയാത്രികരായ തിരൂര്‍ വൈലത്തൂര്‍ പൊന്മുണ്ടം സ്വദേശി കടലായില്‍ ജഫ്ഷീര്‍ (24), ബംഗ്ളാദേശുകാരനായ മുലായിം ഖാന്‍ എന്നിവര്‍ പരിക്കുകളോടെ ത്വാഇഫിലെ കിങ് അബ്ദുല്‍അസീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. റിയാദില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ ത്വാഇഫ് - റിയാദ് റൂട്ടില്‍ ബീറുല്‍ ഒൗജിലെ കമ്പനിയുടെ പുതിയ ശാഖയിലേക്കു പോകുകയായിരുന്നു തൊഴിലാളികളെന്ന് പരിക്കേറ്റ ജഫ്ഷീര്‍ പറഞ്ഞു.
ഇവര്‍ സഞ്ചരിച്ച നിസാന്‍ അര്‍മഡ വാന്‍ മുന്‍ഭാഗത്തെ ടയര്‍ പൊട്ടി പലതവണ കീഴ്മേല്‍ മറിയുകയായിരുന്നു. മരിച്ച നാലു പേരും കാറ്ററിങ് കമ്പനിയിലെ സഹപ്രവര്‍ത്തകരാണ്. താമസിക്കുന്ന ക്യാമ്പിലെ കൂട്ടുകാരന്‍ എന്ന നിലയിലാണ് സലീം സഹയാത്രികനായത്. നവാസ് ആണ് വാഹനം ഓടിച്ചിരുന്നത്. അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദയിലും റിയാദിലുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും ത്വാഇഫിലത്തെിയിട്ടുണ്ട്. 

മരിച്ചവരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് നവാസിന്‍െറ പിതൃസഹോദരന്‍ ബാവ പറഞ്ഞു. കോണ്‍സുലേറ്റ് ക്ഷേമസമിതി അംഗം മുഹമ്മദ് സാലി സഹായവുമായി രംഗത്തുണ്ട്.
മരിച്ച മുഹമ്മദ് നവാസ് നാലുവര്‍ഷമായി സൗദിയിലാണ്. ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍ വന്നുപോയത്. മാതാവ്: റുഖിയ. ഭാര്യ: സുമയ്യ. സഹോദരങ്ങള്‍: ഷാഫി (യു.എ.ഇ) ഷഹര്‍ബാന്‍, ഖമര്‍ബാന്‍.
നവാസിന്‍െറ പിതൃ സഹോദരപുത്രനാണ് നൗഷാദ്. മാതാവ്: ആസ്യ. സഹോദരങ്ങള്‍: അസൈന്‍, അഷ്റഫ്, അക്ബര്‍ സിദ്ദീഖ്, ഫാത്തിമ, ഹസീന, റംല.
മുമ്പ് ഒമാനിലായിരുന്ന ശ്രീധരന്‍ നാട്ടില്‍വന്ന് ഒന്നര വര്‍ഷംമുമ്പാണ് സൗദിയിലെ ജോലിയില്‍ പ്രവേശിച്ചത്. മാതാവ്: സീതാമ. ഭാര്യ: അനിത. മക്കള്‍: ജിത്തു, അനഘ. സഹോദരങ്ങള്‍: കുമാരന്‍, വേലായുധന്‍, ചോയിക്കുട്ടി, ലീല, സരസ്വതി, അമ്മുണ്ണി.
ഡിസംബറില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു ജനാര്‍ദനന്‍. രണ്ടുവര്‍ഷം മുമ്പാണ് അവസാനമായി വന്നത്. മാതാവ്: കുഞ്ഞമ്മ. ഭാര്യ: പ്രസന്ന. മക്കള്‍: അക്ഷിന്‍, ആര്‍ദ്ര. സഹോദരങ്ങള്‍: മോഹനന്‍, സരോജിനി, ഉണ്ണികൃഷ്ണന്‍, വാസുദേവന്‍, പ്രഭാകരന്‍, ഭരതന്‍, ഗോപി.
മുഹമ്മദ് സലീമിന്‍െറ മാതാവ്: ഖദീജ. ഭാര്യ: റംലത്ത്. മക്കള്‍: മുഹമ്മദ് റിന്‍ഷാദ്, ഫാത്തിമ റിഫ. സഹോദരങ്ങള്‍: നാസര്‍ പൂക്കോട്ടുംപാടം, ഷൗക്കത്ത് (ജിദ്ദ) സുബൈദ, സഫിയ.
കുറ്റിപ്പാലയിലെ ശ്രീധരന്‍െറ വീട് മന്ത്രി മഞ്ഞളാംകുഴി അലി സന്ദര്‍ശിച്ചു. വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ് സൗദി അംബാസഡറുമായി ബന്ധപ്പെട്ട് മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് അതിവേഗം വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അലി അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.